കണ്ണൂർ കോളിത്തട്ടിൽ നാലംഗ മാവോയിസ്റ്റ് സംഘം ഭക്ഷ്യസാധനങ്ങൾ ശേഖരിക്കാനെത്തി

Published : Apr 29, 2020, 11:11 AM IST
കണ്ണൂർ കോളിത്തട്ടിൽ നാലംഗ മാവോയിസ്റ്റ് സംഘം  ഭക്ഷ്യസാധനങ്ങൾ ശേഖരിക്കാനെത്തി

Synopsis

സംഘത്തിൽ രണ്ട് പുരുഷൻമാരും, രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. ഇന്നലെ  വൈകിട്ട് ആറിന് എത്തിയ സംഘം രാത്രി ഒമ്പതോടെയാണ് മടങ്ങിയത്.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ശാന്തിഗിരി കോളിത്തട്ടിൽ നാലംഗ മാവോയിസ്റ്റ് സംഘം എത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങി . കോളിത്തട്ട് സ്വദേശിയും മുൻ ഫോറസ്റ്റ് വാച്ചറുമായ രാജൻ, കോളിത്തട്ട് സ്വദേശി മനോജ് എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്.

സംഘത്തിൽ രണ്ട് പുരുഷൻമാരും, രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. ഇന്നലെ  വൈകിട്ട് ആറിന് എത്തിയ സംഘം രാത്രി ഒമ്പതോടെയാണ് മടങ്ങിയത്.അരിയും. പച്ചക്കറികളും, ആട്ടയും ശേഖരിച്ച സംഘം ലാപ്ടോപ്പുകളും ചാർജ് ചെയ്തു.

മുമ്പ് പല തവണ മാവോയിസ്റ്റുകൾ എത്തിയിട്ടുള്ള ശാന്തിഗിരി രാമച്ചി കോളനിയുടെ 1 കിലോമീറ്റർ   അകലെയാണ് ഇത്തവണ  എത്തിയത്.കേളകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൻഎച്ച് ഉദ്ഘാടന വിവാദം: 'മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്, ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു': കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
11 മണിക്ക് ജി സുധാകരൻ മാധ്യമങ്ങളെ കാണും; സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും; കരുതലോടെ നീങ്ങാൻ സിപിഎം