'ആയുധമേന്തിയുള്ള പോരാട്ടത്തിലൂടെ സാമൂഹിക മാറ്റം സാധ്യമല്ല'; മാവോയിസ്റ്റ് ദമ്പതികൾ കൊൽക്കത്ത പോലീസിന് മുന്നിൽ കീഴടങ്ങി

Published : Oct 23, 2026, 04:42 PM IST
maoist couple mangal and malati surrender before kolkata police

Synopsis

പശ്ചിമ ബംഗാളിലും ഝാർഖണ്ഡിലും നിരവധി കേസുകളിൽ പ്രതിയാക്കപ്പെട്ടിരുന്ന മാവോയിസ്റ്റ് ദമ്പതികളായ മംഗളും മാലതിയും കൊൽക്കത്ത പോലീസിന് മുന്നിൽ കീഴടങ്ങി

കൊൽക്കത്ത: പശ്ചിമ ബംഗാളിലും ഝാർഖണ്ഡിലും നിരവധി കേസുകളിൽ പ്രതിയാക്കപ്പെട്ടിരുന്ന മാവോയിസ്റ്റ് ദമ്പതികളായ മംഗളും മാലതിയും കൊൽക്കത്ത പോലീസിന് മുന്നിൽ കീഴടങ്ങി. പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് പോലീസ് ചേർന്ന് 7 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ലാൽബസാറിലെ പോലീസ് ആസ്ഥാനത്ത് വെച്ച് കൊൽക്കത്ത പോലീസ് കമ്മീഷണർ അജയ് കുമാർ നന്ദിക്ക് മുന്നിലാണ് ഇരുവരും ആയുധങ്ങൾ വെച്ച് കീഴടങ്ങിയത്. ഒരുകാലത്ത് കിഷൻജി എന്ന പ്രമുഖ മാവോയിസ്റ്റ് നേതാവിന്‍റെ അടുത്ത അനുയായിയായിരുന്നു മംഗൾ. എകെ-47 ഉൾപ്പെടെയുള്ള റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവർ പോലീസിന് കൈമാറി.

ആയുധമേന്തിയുള്ള പോരാട്ടത്തിലൂടെ സാമൂഹിക മാറ്റം സാധ്യമല്ലെന്ന തിരിച്ചറിവിലാണ് അക്രമത്തിന്‍റെ വഴി ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് മംഗൾ വ്യക്തമാക്കി. 2010-ൽ 'പീപ്പിൾസ് കമ്മിറ്റി എഗെയ്ൻസ്റ്റ് പോലീസ് അട്രോസിറ്റീസ്' ൽ സജീവമായിരുന്ന സമയത്താണ് മംഗൾ മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. 2011-12 കാലഘട്ടത്തിന് ശേഷം ദൽമ, ഝാർഖണ്ഡിലെ സാരാണ്ട വനമേഖല എന്നിവിടങ്ങളിലേക്ക് കേന്ദ്രം മാറ്റി.

ഝാർഖണ്ഡിലെ വനമേഖലയിൽ സുരക്ഷാസേനയുടെ ശക്തമായ തിരച്ചിലും സമ്മർദ്ദവും കാരണമാണ് മാവോയിസ്റ്റുകൾ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരായതെന്ന് പോലീസ് അറിയിച്ചു. മുൻപ് ജൂണിൽ പ്രമുഖ മാവോയിസ്റ്റ് നേതാവായ ശകുന്തള മഹതോ (പുഷ്പ) കൊൽക്കത്ത പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ മംഗളും മാലതിയും ആയുധം വെച്ച് കീഴടങ്ങിയിരിക്കുന്നത്. പശ്ചിമ ബംഗാൾ സർക്കാരിന്‍റെ പുനരധിവാസ നയങ്ങളിലുള്ള വിശ്വാസം വ്യക്തമാക്കിക്കൊണ്ടാണ് ദമ്പതികൾ പൊതുധാരയിലേക്ക് മടങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റേഷന്‍ കാര്‍ഡ് ഒഴിവാക്കപ്പെടുന്നവ നിലനിര്‍ത്താന്‍ അനുവദിക്കണം: സമയപരിധിയില്‍ ഇളവ് വേണം, കേന്ദ്രത്തിന് കത്തയച്ച് മന്ത്രി
കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ പ്രത്യേക സർവേ