ചാല സ്വർണ കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. മുഖ്യപ്രതി വിനോദ് ആന്റണി ഒളിപ്പിച്ച സ്വർണ്ണം കണ്ടെത്തി

തിരുവനന്തപുരം: ചാല സ്വർണ കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. മുഖ്യപ്രതി വിനോദ് ആന്റണി ഒളിപ്പിച്ച സ്വർണ്ണം കണ്ടെത്തി. മുക്കാൽ മണിക്കൂറിന്റെ പരിശ്രമത്തിലാണ് സ്വർണം കണ്ടെത്തിയത്. ഒരു മിട്ടായി തോടിൽ ഒരു കട്ട സ്വർണം ഒളിപ്പിച്ചു വീടിന്റെ പിൻഭാഗത്തുള്ള ആറിന്റെ പരിസരത്തായാണ് സ്വർണം ഒളിപ്പിച്ചത്. ഫോർട്ട് സിഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം കണ്ടെടുത്തത്.

പൂജപ്പുര മുടവൻമുകൾ ഉള്ള വീടിന്റെ പിൻവശത്തായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. നാല് പവൻ സ്വർണമാണ് കണ്ടെത്തിയത്. ഒളിവിൽ പോകുന്നതിന്ന് മുമ്പ് 2 സ്ഥലത്തായി സ്വർണം ഒളിപ്പിച്ചിരുന്നു. ഇന്നലെ വെള്ളായണിയിൽ നിന്നും സ്വർണം കണ്ടെത്തിയിരുന്നു. ഇതോടുകൂടി കവർന്ന മുഴുവൻ സ്വർണവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.