
കണ്ണൂര്‍: ഞെട്ടിത്തോട് വന മേഖലയിൽ തണ്ടര്‍ബോൾട്ടിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മാവോയിസ്റ്റ് കവിതയുടെ മരണം പുറംലോകത്തെ അറിയിച്ചത് കബനിദളം കമാന്റര്‍ സിപി മൊയ്തീനും സംഘവുമാണെന്ന് തിരിച്ചറിഞ്ഞു. വയനാട് തിരുനെല്ലിയിലാണ് സിപി മൊയ്തീന്റെ നേതൃത്വത്തിൽ കവിതയുടെ മരണത്തിൽ പകരം വീട്ടുമെന്ന് മുന്നറിയിപ്പ് പോസ്റ്റര്‍ പതിച്ചത്.
അയ്യൻകുന്ന് ഏറ്റുമുട്ടലിന് ശേഷം ആദ്യമായാണ് കബനിദളത്തിന്റെ കമ്മാന്ററായ സിപി മൊയ്‌തീൻ ജനവാസ മേഖലയിൽ എത്തിയത്. ആറ് പേരാണ് സംഘത്തിലുണ്ടായത്. നേരത്തെ തലപ്പുഴ, പേര്യ മേഖലകളിൽ ഇടവേളകളില്ലാതെ സിപി മൊയ്തീന്റെ നേതൃത്വത്തിൽ സായുധ സംഘം എത്താറുണ്ടായിരുന്നു. മാവോയിസ്റ്റുകൾ കണ്ണൂരിലോ, വയനാട്ടിലോ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മലയോര മേഖലകളിൽ നിരീക്ഷണം ശക്തമാക്കി.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam