വയനാട് ഏറ്റുമുട്ടലിൽ മരിച്ചത് മാവോയിസ്റ്റ് നേതാവ് സി പി ജലീൽ

Published : Mar 07, 2019, 12:25 PM ISTUpdated : Mar 07, 2019, 03:02 PM IST
വയനാട് ഏറ്റുമുട്ടലിൽ മരിച്ചത് മാവോയിസ്റ്റ് നേതാവ് സി പി ജലീൽ

Synopsis

മനുഷ്യാവകാശ പ്രവർത്തകൻ സി പി റഷീദിന്റെ സഹോദരനാണ് ജലീൽ. മാവോയിസ്റ്റ് സി പി മൊയ്തീൻ സഹോദരനാണ്, ഇയാൾ ഒരു മാസം മുൻപ് കരുളായി വനം മേഖലയിലെ കോളനിയിലെത്തിയിരുന്നു. 

വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസുമായുള്ള  ഏറ്റുമുട്ടലിൽ മരിച്ചത് മാവോയിസ്റ്റ് നേതാവ് സി പി ജലീൽ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ജലീൽ. മനുഷ്യാവകാശ പ്രവർത്തകൻ സി പി റഷീദിന്റെ സഹോദരനാണ്. മാവോയിസ്റ്റ് സി പി മൊയ്തീന്‍റെയും സഹോദരനാണ്, ഇയാൾ ഒരു മാസം മുൻപ് കരുളായി വനം മേഖലയിലെ കോളനിയിലെത്തിയിരുന്നു. 

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.  വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്ന് കണ്ണൂർ റേഞ്ച് ഐജി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് തിരിച്ച് വെടി വയ്ക്കുകയായിരുന്നു. പൊലീസുകാർക്ക് പരിക്കില്ലെന്നും ബൽറാം കുമാർ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു. ആയുധധാരികളായ 18 പേരാണ് റിസോർട്ടിലെത്തിയത്. 

ദേശീയ പാതയ്ക്ക് സമീപം സ്വകാര്യ റിസോർട്ടിന് മുന്നിലാണ് ഇന്നലെ രാത്രി മുതലാണ് വെടിവയ്പ്പ് നടന്നത്. റിസോർട്ടിൽ നിന്ന് പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകൾക്ക് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പ് പുലർച്ചെ വരെ നീണ്ടുനിന്നു. റിസോർട്ടിന് സമീപത്ത് വച്ചാണ് സി പി ജലീൽ കൊല്ലപ്പെട്ടത് . 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ, യുഡിഎഫ് ഓഫീസ് ആക്രമിച്ചതിൽ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
'മരിച്ചാൽ കുഴിച്ചിടാൻ വരേണ്ട, വീട്ടിൽ കൊടി കെട്ടാൻ വരേണ്ട'; എസ്എൻഡിപിയുടെ പേരിൽ ആരും വീട്ടിൽ കയറരുതെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകൻ