മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഒന്നര വർഷമായി മൂന്നാറിൽ, അതിഥി തൊളിലാളി ചമഞ്ഞ് ഭാര്യക്കൊപ്പം എസ്റ്റേറ്റിൽ ജോലി, അറസ്റ്റിൽ

Published : Oct 14, 2025, 08:26 AM IST
Maoist

Synopsis

ഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

മൂന്നാ‍‍‍ർ: ബോംബ് സ്ഫോടനത്തിൽ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിലെ മൂന്നാറിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ദിനബു ആണ് പിടിയിലായത്. കൊച്ചി, റാഞ്ചി യുണിറ്റുകളിലെ എൻഐഎ ഉദ്യോഗസ്ഥർ മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 

കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഇയാൾ ഗൂഢാർവിള എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്നു. എൻഐഎ സംഘത്തിന്റെ അന്വേഷണത്തിനിടയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ മൂന്നാറിൽ നിന്ന് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. മൂന്നാർ പൊലീസിന്റെ സഹായത്തോടെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്നുമാണ് പ്രതിയെ എൻഐഎ സംഘം പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാർ പൊലീസ് സ്റ്റേഷനിൽ സുരക്ഷയിൽ പ്രതിയെ പാർപ്പിച്ചിരിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു