കൊച്ചി: മരട് ഫ്ലാറ്റ് കേസിൽ ഗോൾഡൻ കായലോരം ഫ്ലാറ്റ് നിർമാണ കമ്പനി ഉടമകളെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ഉടമകളായ കെ വി ജോസ്, വി സിദ്ദിഖ് എന്നിവർക്ക് ഇന്ന് ഹാജരാകാൻ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനിടെ പൊളിക്കലിന് മുന്നോടിയായി ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും.
അനധികൃതമായി ഫ്ലാറ്റ് നിര്‍മ്മിച്ച ഗോൾഡൻ കായലോരം ഉടമകൾക്കെതിരെ 2015 ൽ രജിസ്റ്റർ ചെയ്ത കേസില്‍ നാല് വർഷത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയ മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിന്‍റെ അറസ്റ്റ് ആണ് ആദ്യം രേഖപ്പെടുത്തിയത്. മൂവാറ്റുപുഴ സബ് ജയിലിലെത്തി ഇക്കഴിഞ്ഞ ആറാം തീയതിനാണ് മുഹമ്മദ് അഷ്റഫിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. നിലവിൽ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിൽ റിമാൻഡിലാണ് അഷ്റഫ്.
അതേസമയം, മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കാനുള്ള തീയതി ഇന്ന് നിശ്ചയിക്കും. പൊളിക്കലിന് മുന്നോടിയായി ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും.
Also Read: മരട് ഫ്ലാറ്റ് പൊളിക്കല്‍; സ്ഫോടന തീയതി ഇന്ന് തീരുമാനിക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam