മരട് ഫ്ലാറ്റ് പൊളിക്കല്‍; എതിർപ്പുമായി പ്രതിപക്ഷം, ന​ഗരസഭ കൗൺസിൽ യോ​ഗത്തിൽ ബഹളം

Published : Sep 10, 2019, 11:49 AM ISTUpdated : Sep 10, 2019, 12:03 PM IST
മരട് ഫ്ലാറ്റ് പൊളിക്കല്‍; എതിർപ്പുമായി പ്രതിപക്ഷം, ന​ഗരസഭ കൗൺസിൽ യോ​ഗത്തിൽ ബഹളം

Synopsis

ഇന്നലെ ചേർന്ന സ്റ്റാൻഡിം​ഗ് കമ്മിറ്റിയുടെ അടിയന്തര യോ​ഗത്തിലാണ് ഫ്ലാറ്റുകൾ നിന്ന് ഒഴിഞ്ഞ് പോകാൻ ഉടമകൾ നോട്ടീസ് നൽകണമെന്ന തീരുമാനം ആദ്യം എടുത്തത്. 

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മരട് നഗരസഭാ വിളിച്ച് ചേർത്ത യോ​ഗത്തിൽ ബഹളം. പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാദപ്രതിവാദങ്ങൾ ഉണ്ടാവുകയും തുടർന്ന് ​യോ​ഗം ബഹളത്തിലേക്ക് നീങ്ങുകയുമായിരുന്നു.

സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിന് ന​ഗരസഭ സെക്രട്ടറി മുന്നോട്ട് വന്നപ്പോൾ പ്രതിപക്ഷ നേതാവ് കെ ദേവസ്യ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് പ്രമേയം അവതരിപ്പിക്കാന്‍ ദേവസ്യ അറിയിച്ചിരുന്നെങ്കിലും അതിനുള്ള അജണ്ട ഇല്ലെന്ന് ന​ഗരസഭ സെക്രട്ടറി അറിയിച്ചു. ഇന്നത്തെ യോ​ഗത്തിൽ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്യുന്നതെന്നും സെക്രട്ടറി വ്യക്തമാക്കി. ഇതിനെ തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായത്.    

ഇന്നലെ ചേർന്ന സ്റ്റാൻഡിം​ഗ് കമ്മിറ്റിയുടെ അടിയന്തര യോ​ഗത്തിലാണ് ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകാൻ ഉടമകൾ നോട്ടീസ് നൽകണമെന്ന തീരുമാനം ആദ്യം എടുത്തത്. എന്നാൽ, ഇതിന് കൗൺസിലിന്റെ അം​ഗീകാരം ആവശ്യമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൗൺസിൽ യോ​ഗം വിളിച്ച് ചേർത്തത്.

യോ​ഗത്തിന് ശേഷം ഫ്ലാറ്റ് ഉടമകൾക്ക് ഫ്ലാറ്റിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് വിതരണം ചെയ്യും. നോട്ടീസുകൾ വാങ്ങാത്തവരുടെ ഫ്ലാറ്റിന് മുന്നിലായി നോട്ടീസ് പതിപ്പിക്കും. ഇന്ന് തന്നെ മുഴുവൻ ഉടമകൾക്കും നോട്ടീസ് നൽകുമെന്നും ന​ഗരസഭ വ്യക്തമാക്കി.തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. 23നാണ് കേസ് വീണ്ടുും പരി​ഗണിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുരേഷ് ബാബുവിന്റെ അപ്രതീക്ഷിത പടിയിറക്കത്തിന്‍റെ യഥാർത്ഥ കാരണമെന്ത്? കനത്ത പരാജയമേറ്റ കണ്ണൂരിലും മാറ്റത്തിന് വഴിതുറക്കുമോ? ചോദ്യങ്ങൾ നിരവധി
പെരിയാറിൽ നിന്ന് മണൽ വാരി, കൊല്ലത്തേക്ക് പോകുന്നതിനിടെ വാഹനം പിന്തുടർന്ന് പിടികൂടി പൊലീസ്; ഡ്രൈവർ അറസ്റ്റിൽ