മരട് പൊളിക്കല്‍: സ്‌ഫോടനത്തിനു ശേഷം സമീപത്തെ കെട്ടിടങ്ങൾ പരിശോധിക്കാന്‍ വിദഗ്ധസംഘം

Published : Jan 11, 2020, 10:23 AM ISTUpdated : Jan 11, 2020, 11:49 AM IST
മരട് പൊളിക്കല്‍: സ്‌ഫോടനത്തിനു ശേഷം സമീപത്തെ കെട്ടിടങ്ങൾ പരിശോധിക്കാന്‍ വിദഗ്ധസംഘം

Synopsis

മരടില്‍ സ്‌ഫോടനത്തിനു ശേഷം സമീപത്തുള്ള കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സ് സംഘം പരിശോധന നടത്തും.  

കൊച്ചി: മരടില്‍ സ്‌ഫോടനം നടന്നതിന് ശേഷം സമീപത്തുള്ള കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്‍റെ സംഘം പരിശോധന നടത്തും. സ്ഫോടനം, സമീപത്തെ കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിളളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക. അതിനിടെ പ്രദേശത്ത് നിന്നും സമീപവാസികളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.

നിലംപൊത്താന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം; മരടില്‍ പത്തരയ്ക്ക് ആദ്യ സൈറണ്‍ മുഴങ്ങും

മരട് ഫ്ലാറ്റ് പൊളിക്കലിന്‍റെ സമയക്രമത്തില്‍ മാറ്റമില്ലെന്നും പത്തരക്ക് തന്നെ ആദ്യ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുമെന്നും സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു തരത്തിലുമുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം പൊളിക്കുന്ന ഫ്ലാറ്റായ എച്ച് ടുഒവിന്‍റെ പൊളിക്കല്‍ പൂര്‍ണജയമെന്ന് ഉറപ്പാക്കിയശേഷമാകും ആല്‍ഫ സെറീന്‍ ഫ്ലാറ്റ് പൊളിക്കുക. ഇത് പൊളിച്ച് നീക്കുന്നതാകും ഏറ്റവും സങ്കീര്‍ണമാകുക. 

മരട് പൊളിക്കല്‍: ഒരുക്കങ്ങളെല്ലാം പൂർത്തിയായി, ആളുകളെ ഒഴിപ്പിക്കുന്നു

അതിനിടെ ആൽഫാ സെറീൻ ഫ്ലാറ്റിന് മുന്നിൽ നേരത്തെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഒഴിപ്പിക്കലും നിരോധനാജ്ഞയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടെന്നും ഇതിന് പരിഹാരം കാണണം എന്നുമാണ്  നാട്ടുകാരുടെ ആവശ്യം. തങ്ങളുടെ വീടുകള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. പ്രതിഷേധിച്ചവരെ  പിന്നീട് സ്ഥലത്ത് നിന്നും മാറ്റി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് വിജയാഘോഷം; മുൻകൂർ അനുമതി വാങ്ങണം, ക്രമസമാധാന ലംഘനം ഉണ്ടാക്കരുത്, നിർദേശം നല്‍കി മലപ്പുറം എസ്പി
2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, 11,718 കോടി രൂപ ചെലവിൽ നടത്തണം; വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും