നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ തകർക്കാനുള്ള സുപ്രീം കോടതി വിധി വിജയകരമായാണ് ഇന്ന് പൂർത്തീകരിച്ചതെന്ന് ജില്ലാ കളക്ടർ എസ് സുഹാസും സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയും. ഫ്ലാറ്റ് കെട്ടിടം തകർക്കുന്ന ജോലികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയെന്നും പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായില്ലെന്നും കമ്മിഷണർ പറഞ്ഞു.
തകര്‍ന്നടിഞ്ഞ് ഫ്ലാറ്റുകള്‍; അവശിഷ്ടങ്ങള്‍ നീക്കാന്‍ ഒരുമാസം - തത്സമയം

തീരപരിപാലന നിയമം ലംഘിച്ച് പണിതതിനാലാണ് മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്
' വൻവിജയം'; ഫ്ലാറ്റുകൾ വിജയകരമായി തകർത്തതിൽ സന്തോഷത്തോടെ കമ്മിഷണറും കളക്ടറും
നാളെയും സ്ഫോടനം തുടരും
മരടില്‍ നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ ഫ്ലാറ്റുകള്‍ തകര്‍ക്കാനുള്ള സ്ഫോടനങ്ങള്‍ നാളെയും തുടരും. ഗോള്‍ഡന്‍ കായലോരത്തിലും കോറല്‍കോവിലും നാളെ സ്ഫോടനം.
'ആശങ്കപ്പെടേണ്ടതിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല'; മരടില്‍ നിന്ന് ജനപ്രതിനിധികള്‍
ആശങ്കപ്പെടേണ്ടതിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും സ്ഫോടക വിദഗ്ദ്ധര്‍ നേരത്തെ പറഞ്ഞത് പോലെയാണ് സംഭവിച്ചതെന്നും എം സ്വരാജ് എംഎല്‍എ പ്രതികരിച്ചു. 'സ്ഫോടനം നടന്ന സ്ഥലത്തേക്ക് ഇതുവരേയും പോയിട്ടില്ല. സ്ഫോടക വിദഗ്ദ്ധര്‍ നേരത്തെ പറഞ്ഞത് പോലെയാണ് സംഭവിച്ചത്. ഇതുവരേയും ആശങ്കപ്പെടേണ്ടതിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ'. ആല്‍ഫ സെറിന്‍ ഫ്ലാറ്റിന്‍റെ സമീപത്തുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്നത് പിന്നീട് പരിശോധനയിലൂടെ മാത്രമേ മനസിലാകൂഎന്നും എം സ്വരാജ് പ്രതികരിച്ചു.
അവശിഷ്ടങ്ങള്‍ ഒരുമാസത്തിനകം നീക്കും
മരട് ഫ്ലാറ്റുകള്‍ പൊളിച്ചതിന്‍റെ അവശിഷ്ടങ്ങള്‍ ഒരുമാസത്തിനകം നീക്കും
തേവര- കുണ്ടന്നൂര്‍ പാലം സുരക്ഷിതം
മരടില്‍ രണ്ട് ഫ്ലാറ്റുകള്‍ പൊളിച്ച ശേഷം തേവര- കുണ്ടന്നൂര്‍ പാലം സുരക്ഷിതം
ഹോളിഫെയ്ത്തിന്‍റെ സമീപമുള്ള കെട്ടിടം തകര്‍ന്നു
മരടില്‍ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റില്‍ സ്ഫോടനം നടത്തിയപ്പോള്‍ സമീപമുള്ള കെട്ടിടം തകര്‍ന്നു
വീടുകള്‍ക്ക് കേടുപാടില്ലെന്ന് മരട് കൗണ്‍സിലര്‍
മരടില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ തകര്‍ത്തപ്പോള്‍ സമീപത്തുള്ള വീടുകള്‍ക്ക് കേടുപാടുകളില്ലെന്ന് മരട് കൗണ്‍സിലര്‍.
'മരടുപൊടിയായി': മരടിലെ രണ്ട് ഫ്ളാറ്റുകള്‍ വിജയകരമായി തകര്‍ത്തു, രണ്ടാം ഘട്ടം നാളെ
തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണവും വിജയകരമായി പൊളിച്ചു നീക്കി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും പരിശോധനകള്‍ക്കും ശേഷം സര്‍ക്കാര്‍ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ദ്ധരുടേയും സഹായത്തോടെയാണ് മരടിലെ രണ്ട് ഫ്ളാറ്റുകളും വിജയകരമായി പൂര്‍ത്തിയാക്കിയത്.
'മരടുപൊടിയായി': മരടിലെ രണ്ട് ഫ്ളാറ്റുകള്‍ വിജയകരമായി തകര്‍ത്തു, രണ്ടാം ഘട്ടം നാളെ
മരടിലെ രണ്ട് ഫ്ലാറ്റുകള്‍ നിലംപൊത്തി; സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപറ്റിയത് പരിശോധിക്കാന്‍ വിദഗ്ധസംഘം
കെട്ടിടം പൊളിക്കുന്നത് പൂര്‍ത്തിയായതോടെ ഇനി സമീപത്തുള്ള കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്‍റെ സംഘം പരിശോധന നടത്തും. ഉഗ്രസ്ഫോടനം, സമീപത്തെ കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിളളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക. ആദ്യത്തെ ഫ്ലാറ്റ് ഹോളിഫെയ്ത്ത് എച്ച് ടുഒ വിന്‍റെ സ്ഫോടനം അഞ്ചു സെക്കൻഡിലാണ് പൂർത്തിയായത്.
ആല്‍ഫ ടവറുകളില്‍ സ്ഫോടനം 11.44ന്
ആല്‍ഫ ടവറുകളില്‍ സ്ഫോടനം നടന്നത് 11.44ന്.
ആല്‍ഫ അവശിഷ്ടങ്ങളും കായലില്‍
മരടില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ആല്‍ഫ സെറിന്‍ ഇരട്ട ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങളും കായലില്‍.
ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി
മരടിലെ ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി. നിലംപൊത്തി ആല്‍ഫ സെറിനും ഹോളിഫെയ്ത്തും..
ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി
മരടിലെ ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി. നിലംപൊത്തി ആല്‍ഫ സെറിനും ഹോളിഫെയ്ത്തും..
ആല്‍ഫ ടവറുകളില്‍ സ്ഫോടനം
ആല്‍ഫ ടവറുകളും തകര്‍ന്നു തരിപ്പണം. രണ്ടാമത്തെ സ്ഫോടനവും നടന്നു. ഇരട്ടക്കെട്ടിടങ്ങള്‍ നിലംപൊത്തി.
ആശങ്കയോടെ ഉറ്റുനോക്കി മരട്
മരടില്‍ രണ്ടാമത്തെ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള സ്ഫോടനം ഏറെ ആശങ്കയുണര്‍ത്തുന്നത്. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള ആല്‍ഫ സെറിന്‍റെ ഇരട്ട ഫ്ലാറ്റുകളാണ് പൊളിക്കുക.
അടുത്ത സ്ഫോടനം ആല്‍ഫ സെറിനില്‍
മരടില്‍ അടുത്ത സ്ഫോടനം ആല്‍ഫ സെറില്‍ ഫ്ലാറ്റുകളില്‍
പൊടിപടലങ്ങള്‍ ശമിച്ചു
മരടില്‍ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റ് സ്ഫോടനത്തിലൂടെ തകര്‍ത്തതിന്‍റെ പൊടിപടലങ്ങള്‍ ശമിച്ചു.
സ്ഫോടനം വിജയകരമെന്ന് കമ്പനി
മരടില്‍ ഹോളിഫെയ്ത്ത് ഫ്ലാറ്റ് പൊളിക്കുന്നത് സ്ഫോടനം വിജയകരമെന്ന് എഡിഫൈസ് കമ്പനി.
രണ്ടാം സ്ഫോടനം ഉടന്‍
മരടില്‍ രണ്ടാമത്തെ ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാനുള്ള നടപടികള്‍ തുടങ്ങി.
അവശിഷ്ടങ്ങള്‍ കായലിലും വീണു
മരടില്‍ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതിന്‍റെ അവശിഷ്ടങ്ങള്‍ കായലിലും വീണു