മരടിലെ ഫ്ലാറ്റുകൾക്ക് തൊട്ടടുത്ത് താമസിക്കുന്നവർ നാളെ മുതൽ വീടൊഴിയും

Web Desk   | Asianet News
Published : Jan 04, 2020, 06:38 AM IST
മരടിലെ ഫ്ലാറ്റുകൾക്ക് തൊട്ടടുത്ത് താമസിക്കുന്നവർ നാളെ മുതൽ വീടൊഴിയും

Synopsis

സ്ഫോടനത്തിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. സ്ഫോടനത്തിന്‍റെ ആഘാതം എത്രയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ആരും നല്‍കുന്നില്ല എന്നതാണ് നാട്ടുകാരുടെപ്രധാന പ്രശ്നം. സ്ഫോടനത്തിന് ശേഷം തങ്ങളുടെ വീടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ഇവര്‍ക്ക് കടുത്ത ആശങ്കയുണ്ട്

കൊച്ചി: സ്ഫോടന ദിവസം നാല് മണിക്കൂര്‍ നേരത്തെക്ക് മാറി നിന്നാൽ മതിയെന്നാണ് നിർദേശമെങ്കിലും, മരടിലെ ഫ്ലാറ്റുകള്‍ക്ക് തൊട്ട് ചേര്‍ന്ന് താമസിക്കുന്നവര്‍ നാളെ മുതല്‍ വീടൊഴിയും. എല്ലാ വീട്ടു സാധനങ്ങളും എടുത്താണ് ഇവര്‍ താമസം മാറുന്നത്. സ്ഫോടനത്തില്‍ വീടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം

സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തെന്ന് അധികൃതര്‍ ഉറപ്പ് പറഞ്ഞി്ട്ടും ഈ ഭാഗത്തെ മിക്ക വീടുകളിലും ഫ്ലാറ്റുകല്‍ പൊളിക്കാന്‍ തുടങ്ങിയപ്പോല്‍ തന്നെ വിള്ളലുകല്‍ വീണിരുന്നു. സ്ഫോടനത്തിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. സ്ഫോടനത്തിന്‍റെ ആഘാതം എത്രയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ആരും നല്‍കുന്നില്ല എന്നതാണ് നാട്ടുകാരുടെപ്രധാന പ്രശ്നം. സ്ഫോടനത്തിന് ശേഷം തങ്ങളുടെ വീടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ഇവര്‍ക്ക് കടുത്ത ആശങ്കയുണ്ട്. ഇന്‍ഷുറന്‍സല്ല , ഫ്ലാറ്റുടമകള്‍ക്ക് നല്‍കിയത് പോലുള്ള നഷ്ടപരിഹാരമാണ് വേണ്ടതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സ്ഫോടനങ്ങൾക്ക് ചുമതല വഹിക്കുന്ന ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ്എക്സ്പ്ലോസീവ്, ഡോക്ടര് ആര്‍ വേണുഗോപാൽ പറയുന്നു. ഒരോ ഫ്ലാറ്റുകളുടെയും 200 മീറ്റര്‍ പരിധിയിലുള്ളവരെയാണ് സ്ഫോടന ദിവസം ഒഴിപ്പിക്കുന്നത്. മരടിലെ ലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറീഡിയന്‍ ഈ പരിധിയില്‍ ഉള്‍പ്പെടും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി