കൊച്ചി: മരടിൽ നഷ്ടപരിഹാരത്തിനായി ജസ്റ്റിസ് ബാലകൃഷ്ണൻ നായർ ശുപാർശ ചെയ്ത ഫ്ലാറ്റ് ഉടമകൾ നഗരസഭയിൽ സത്യവാങ്മൂലം നൽകിത്തുടങ്ങി. തുക നിക്ഷേപിക്കേണ്ട ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള വിവരങ്ങൾ നൽകാനാണ് നിർദ്ദേശിച്ചിരുന്നത്. 200 രൂപയുടെ മുദ്രപ്പത്രത്തിൽ ആണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്.
വിവരങ്ങൾ കൃത്യമായാൽ രണ്ട് ദിവസത്തിനകം അടിയന്തിര നഷ്ടപരിഹാര തുക അക്കൗണ്ടിൽ നിക്ഷേപിക്കും. 107 ഉടമകൾക്കാണ് നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളത്. അതിൽ പതിമൂന്ന് പേർക്ക് മാത്രമാണ് ഇരുപത്തിയഞ്ച് ലക്ഷം രൂപ ലഭിക്കുക. നഷ്ടപരിഹാരത്തിനായി സമർപ്പിച്ച 85 ഫ്ലാറ്റ് ഉടമകളുടെ അപേക്ഷകൾ അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും. അർഹരായ ഫ്ലാറ്റ് ഉടമകൾക്ക് വരും ദിവസങ്ങളിലും സത്യവാങ്മൂലം സമർപ്പിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam