മൃഗസംരക്ഷണ വകുപ്പിലെ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ്; ഉന്നത ഗൂഢാലോചന നടന്നതിന്‍റെ തെളിവുകള്‍ പുറത്ത്

Published : Dec 27, 2023, 09:18 AM ISTUpdated : Dec 27, 2023, 11:41 AM IST
മൃഗസംരക്ഷണ വകുപ്പിലെ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ്; ഉന്നത ഗൂഢാലോചന നടന്നതിന്‍റെ തെളിവുകള്‍ പുറത്ത്

Synopsis

സ്ഥാനക്കയറ്റത്തിനായി മാർക്ക് ലിസ്റ്റ് തിരുത്തിയ രമാദേവിയുടെതടക്കം കോഴ്സിൻ്റെ വിശദാംശങ്ങള്‍ ഓഫീസിലില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി നിയമസഭയെ മാർച്ചിൽ അറിയിച്ചിരുന്നു. പക്ഷെ രേഖകള്‍ നഷ്ടമായതിനെ കുറിച്ച് വകുപ്പിന് അനക്കമില്ലായിരുന്നു.

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പില്‍ മാർക്ക് ലിസ്റ്റ് തിരുത്തി ഗസ്റ്റഡ് തസ്തികയിലേക്ക് സ്ഥാനകയറ്റം നേടിയതിൽ ഉന്നത തല ഗൂഢാലോചന നടന്നതിൻ്റെ കൂടുതൽ തെളിവുകള്‍ പുറത്ത്. സ്ഥാനക്കയറ്റത്തിനായി മാർക്ക് ലിസ്റ്റ് തിരുത്തിയ രമാദേവിയുടെതടക്കം കോഴ്സിൻ്റെ വിശദാംശങ്ങള്‍ ഓഫീസിലില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി നിയമസഭയെ മാർച്ചിൽ അറിയിച്ചിരുന്നു. പക്ഷെ രേഖകള്‍ നഷ്ടമായതിനെ കുറിച്ച് വകുപ്പിന് അനക്കമില്ലായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വ്യാജ രേഖയെ കുറിച്ചന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് വകുപ്പ് പേരൂർക്കട പൊലീസിൽ പരാതി നൽകുന്നത്.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ചിക് സെക്സെസിംഗ് ഇൻസ്ട്രക്ടർ തസ്തികയിലെത്താൻ ക്ലർക്കായിരുന്ന എൽ. മാദേവി മാർക്ക് ലിസ്റ്റ് രജിസ്റ്ററിൽ തിരുത്തൽ വരുത്തിയത് രേഖകൾ സഹിതമാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നത്. 96 ശതമാനം മാർക്കുള്ള എൽ. മാദേവിയുടെ മാർക്ക് 99 ശതമാനമാക്കിയായിരുന്നു രേഖകളിലെ തിരിമറി. വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാത്രമാണ് ഈ തട്ടിപ്പെന്ന് വ്യക്തമാണ്. ചിക്സെകസിംഗ് ഇൻസ്ട്രറാകാൻ 98 ശതമാനം മാർക്കോടെയാണ് കോഴ്സ് പാസാകേണ്ടത്. 96 ശതമാനം മാർക്കുള്ള രമാദേവിക്ക് 99 ശതമാനമുണ്ടെന്നും നിയമനം നൽകാമെന്നും മൃഗസംരക്ഷവകുപ്പ് ഡയറക്ടേറ്റിലേക്ക് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥൻ ആരാണ് എന്നാണ് ഉയരുന്ന ചോദ്യം. 

തിരുത്തിയ രേഖയുടെ പകർപ്പ് 2016ൽ വിവരാവകാശ നിയമപ്രകാരം അപേക്ഷകർക്ക് നൽകിയിട്ടുണ്ട്. ഈ രേഖയിലാണ് രമാദേവിയുടെ പേരിന് നേരെ തൊട്ടടുത്ത വർഷം 99 ശതമാനം മാർക്ക് നേടിയ ജെസ്സിയുടെ മാർക്ക് ചേർത്ത് വച്ച് രേഖയുണ്ടാക്കിയത്. തട്ടിപ്പ് വിവരം മൂടിവയ്ക്കാനായി പിന്നീട് മാർക്ക് ലിസ്റ്റും ആക്യുറസി രജിസ്റ്ററും കുടപ്പനക്കുന്നിലെ മൃഗസംരക്ഷ വകുപ്പ് ഓഫീസിൽ നശിപ്പിച്ചുവെന്നാണ് വിവരം. കുടുപ്പനക്കുന്നിലെ പരിശീലന കേന്ദ്രത്തിൽ നിന്നും ചിക് സെക്സിംഗ് കോഴ്സ് പാസാവരുടെ മാർക്കും പൂർണവിവരങ്ങളും നിയമസഭയിൽ ആവശ്യപ്പെട്ട കുറുക്കോളി മൊയ്ദ്ദീൻ എംഎൽഎക്ക് രേഖകളൊന്നും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് മൃഗസംരക്ഷവകുപ്പ് മന്ത്രി മറുപടി നൽകിയത്. 2016 ൽ വിവരാവകാശ പ്രകാരം രേഖകള്‍ നൽകിയ വകുപ്പാണ് നിലപാട് മാറ്റുന്നത്. ഈ രേഖകള്‍ എവിടെ പോയെന്ന് അന്വേഷണം പീന്നീട് അന്വേഷണം ഉണ്ടായില്ല. 

രേഖകളുടെ കസ്റ്റോഡിയൻ കുടപ്പനക്കുന്നിലെ മാനേജുമെൻ്റ് ട്രെയിനിംഗ് സെന്‍ററിലെ ഡെപ്യൂട്ടി ഡയറക്ടറാണ്. പരീക്ഷയെഴുതിയവരെ രേഖകള്‍ നശിപ്പിക്കണമെങ്കിൽ മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടെ അനുമതി വേണം. അങ്ങനെ ഒരു അനുമതി നൽകിയിട്ടില്ല. രമാദേവിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ തേടി ഏഷ്യാനെറ്റ് ന്യൂസ് നൽകിയ അപേക്ഷയിലും വകുപ്പ് പറയുന്നത് രേഖകളൊന്നും ഓഫീസിലില്ലെന്നാണ്. അതേസമയം, വ്യാജരേഖയെ കുറിച്ചുള്ള അന്വേഷണം ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ചതിന് പിന്നാലെ വകുപ്പിലെ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ രേഖകൾ കാണാനില്ലെന്ന് പറഞ്ഞ് പേരൂർക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതായത് മാർക്ക് തിരുത്തി സ്ഥാനക്കയറ്റം നേടിയ ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ ഓഫീസിലെ രേഖകൾ വരെ പലരും ഇടപെട്ട് മുക്കുകയായിരുന്നു എന്ന് വേണം കരുതാൻ.

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ