ഗതാഗത മേഖലയിൽ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കാന്‍ ഇടതുസര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികള്‍

By Marketing FeatureFirst Published Mar 31, 2021, 12:23 PM IST
Highlights

സർക്കാരിന്റെ തന്നെ സ്വപ്ന പദ്ധതികളാണ് ഇവ രണ്ടും. തീരദേശ സമ്പദ്ഘടനയുടെ സമഗ്രവികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തീരദേശ ഹൈവേയും സൈക്കിള്‍ ട്രാക്കും. 2018 ഒക്ടോബർ 24നാണ് കിഫ്ബി ഗവേണിങ‌് ബോഡി സൈക്കിൾ പാതയോടു കൂടിയ തീരദേശ അതിവിശാല പാത എന്ന ആശയം ഉൾച്ചേർത്ത് പദ്ധതിക്ക് ഭരണാനുമതി നൽകിയത്.

കേരളത്തിന്റെ ഗതാഗത മേഖലയിൽ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്ന രണ്ട് പദ്ധതികളാണ് തീരദേശ ഹൈവേയും മലയോര ഹൈവേയും. സർക്കാരിന്റെ തന്നെ സ്വപ്ന പദ്ധതികളാണ് ഇവ രണ്ടും. തീരദേശ സമ്പദ്ഘടനയുടെ സമഗ്രവികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തീരദേശ ഹൈവേയും സൈക്കിള്‍ ട്രാക്കും. 2018 ഒക്ടോബർ 24നാണ് കിഫ്ബി ഗവേണിങ‌് ബോഡി സൈക്കിൾ പാതയോടു കൂടിയ തീരദേശ അതിവിശാല പാത എന്ന ആശയം ഉൾച്ചേർത്ത് പദ്ധതിക്ക് ഭരണാനുമതി നൽകിയത്.

തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ മുതൽ കാസർകോട് ജില്ലയിലെ കുഞ്ഞത്തൂർ വരെ 655.6 കിലോമീറ്ററാണ് തീരദേശ ഹൈവേ നിർമിക്കുന്നത്. 14 മുതൽ 15.6 മീറ്റർ വരെ വീതിയുള്ള ഇരട്ടവരി പാതയുടെ ഒരു വശത്ത് 1.5 മീറ്റർ സൈക്കിൾ ട്രാക്കാണ് ഉദ്ദേശിക്കുന്നത്. ഇരുവശത്തും നടപ്പാതയുമുണ്ടാവും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒമ്പത് ജില്ലകളിലൂടെ ഹൈവേ കടന്നുപോകും.

മലപ്പുറത്തെ ടിപ്പു സുൽത്താൻ റോഡിലെ പടിഞ്ഞാറേക്കര പാലം മുതൽ ഉണ്ണ്യാൽ ജങ‌്ഷൻവരെയുള്ള 15 കിലോമീറ്റർ ഹൈവേയുടെ നിർമാണം തീരദേശഹൈവേയുടെ ആദ്യസ്ട്രെച്ചായി പണി പൂർത്തിയാകാറായി. താനൂർ മുഹിയുദ്ദീൻ പള്ളി മുതൽ പരപ്പനങ്ങാടി കെട്ടുങ്ങൽ വരെയുള്ള ഭാഗത്തിന്റെ നിർമ്മാണോദ്ഘാടനവും നടന്നു കഴിഞ്ഞു. തീരദേശപാതയുടെ ഭാഗമായി മാറുന്ന പൊന്നാനി - പടിഞ്ഞാറെക്കര ഹൗറ മോഡൽ പാലത്തിന്റെ ഗ്ലോബൽ ടെൻഡറിനുള്ള നടപടികളും പുരോഗമിക്കുന്നു.

ദേശീയപാതയിലെ ഗതാഗതത്തിരക്ക് കുറയ്ക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളേയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നിലവിൽ 6500 കോടി രൂപ ചെലവ് കണക്കാക്കുന്ന തീരദേശഹൈവേക്ക് സംസ്ഥാന സർക്കാർ രൂപം കൊടുത്തത്. കിഫ്ബി വഴിയാണ് ഈ പദ്ധതിക്കുളള പണം ലഭ്യമാക്കുന്നത്. മലയോര ഹൈവേയും സർക്കാരിന്റെ സ്വപ്ന പദ്ധതിയിൽ ഒന്നാണ്. മലയോര ഹൈവേ പദ്ധതി സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതു വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹാസപൂർവം പ്രവചിച്ചിരുന്നു. എന്നാൽ പദ്ധതിയുടെ ആദ്യഭാഗങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കാസര്‍കോഡ് ജില്ലയില്‍ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മലയോര ഹൈവേ പദ്ധതി. 3500 കോടി രൂപയുടെ ഈ പദ്ധതി സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കും. അതിലൂടെ മലയോര മേഖലകളിലും അത്യാധുനികമായി നിര്‍മ്മിച്ച റോഡുകള്‍ എന്ന സ്വപ്നമാണ് യാത്ഥാര്‍ഥ്യമാകുന്നത്. തിരുവനന്തപുരം ജില്ലയിലെ ചല്ലിമുക്ക് മുതല്‍ കൊല്ലം ജില്ലയില്‍ പുനലൂര്‍ വരെ 46.1 കിലോമീറ്റര്‍ നീളത്തില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മലയോര ഹൈവേയുടെ നിര്‍മാണം പൂർത്തിയായത്. ഒട്ടും വൈകാതെ തന്നെ രണ്ട് പദ്ധതികളും പൂർത്തിയാക്കി കേരളത്തിന്റെ മുഖച്ഛായ തന്നെ സർക്കാർ മാറ്റിമറിക്കും.

click me!