തിരുവനന്തപുരത്ത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്
തിരുവനന്തപുരം: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ. 110 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. രാജാജി നഗർ സ്വദേശി ബിജുവിനെ സിറ്റി ഡാൻസാഫാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നത്. ജനറൽ ആശുപത്രിയിൽ നടത്തിയ എക്സ് റേ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതിയെ. കൻ്റോണ്‍മെൻ്റ് പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് 157 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവവും ഉണ്ടായി. ആനയറ സ്വദേശി നന്ദു, ചെറിയകൊണ്ണി സ്വദേശി നന്ദഹരി എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ചിത്ത്, വിശാഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ, ശരത്, ബിനോജ്, ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റജീന, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു. സംഭവ സ്ഥലം എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരായ ജോയിന്റ് എക്‌സൈസ് കമ്മീഷണർ ആർ ഗോപകുമാർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി എൽ ഷിബു എന്നിവർ സന്ദർശിച്ചു


