മറുനാടൻ മലയാളി ഓഫീസ് റെയ്ഡ്; പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി, ഉപകരണങ്ങള്‍ പിടിച്ചെടുത്തത് എന്തിനെന്ന് ചോദ്യം

Published : Oct 05, 2023, 05:59 PM ISTUpdated : Oct 05, 2023, 06:10 PM IST
മറുനാടൻ മലയാളി ഓഫീസ് റെയ്ഡ്; പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി, ഉപകരണങ്ങള്‍ പിടിച്ചെടുത്തത് എന്തിനെന്ന് ചോദ്യം

Synopsis

പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം എടുത്ത കേസില്‍ എന്തിനാണ് ചാനലിന്‍റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നത് എന്തിനാണെന്ന് കോടതി പൊലീസിനോട് ചോദിച്ചു. 

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഓഫീസിലെ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ ഉടന്‍ വിട്ട് നൽകണമെന്ന് ഹൈക്കോടതി. കംപ്യൂട്ടറുകളും മോണിറ്ററുകളും ഉടന്‍ വിട്ട് നൽകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം എടുത്ത കേസില്‍ എന്തിനാണ് ചാനലിന്‍റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നത് എന്തിനാണെന്ന് കോടതി പൊലീസിനോട് ചോദിച്ചു. മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസ് തെളിയിക്കേണ്ടതെന്നും കോടതി പൊലീസിനോട് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ എല്ലാ ഉപകരണങ്ങളും വിട്ടു നൽകാനാണ് കോടതി നിർദ്ദേശം.

പി വി ശ്രീനിജന്‍റെ പരാതിയിൽ എടുത്ത കേസിലാണ് ചാനലിന്‍റെ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തത്. തിരുവനന്തപുരം പട്ടം ഓഫീസിലായിരുന്നു റെയ്ഡ്. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീ‍ർത്തികരമായ പരാമ‍ർശങ്ങളുടെ പേരിലായിരുന്നു കൊച്ചി സിറ്റി പൊലീസിന്റെ നടപടി. ഉപകരണങ്ങളിലെ വിവരങ്ങൾ കോപ്പി ചെയ്യാൻ സാവകാശം വേണമെന്ന വാദം പൊലീസ് അംഗീകരിച്ചിരുന്നില്ല.  മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് പൊലീസ് കേസെടുത്തിരുന്നു. 

Also Read: സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'റെസ്പോൺസിബിൾ എഐ'യുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി; 'നൂതന ആശയങ്ങളിലൂടെ സാമൂഹിക മാറ്റം ലക്ഷ്യം'
ദീദി ദാമോദരന് മറുപടിയുമായി എംടിയുടെ മകൾ അശ്വതി; 'പുസ്തകത്തിൽ എല്ലാ പേജിലും എംടിയെ കുറിച്ച് പരാമര്‍ശമുണ്ട്, സിത്താര അനുമതി നല്‍കിയിട്ടില്ല'