
പാലക്കാട്: മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. എഫ്ഐആർ ഇട്ടില്ലെങ്കിൽ അതിനർത്ഥം പിണറായി കുറ്റക്കാരനല്ല. എഫ്ഐആർ ഇട്ടാൽ കുടുങ്ങുക ചെന്നിത്തലയും കൂട്ടരുമാണ്. ഞങ്ങൾ എഫ്ഐആർ ഇടാൻ വെല്ലുവിളിക്കുകയാണ്. ഈ കേസിൽ വിജിലൻസുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞുവെന്നും എകെ ബാലൻ പറഞ്ഞു.
ആര് വിചാരിച്ചാലും പിണാറിയെയും കുടുംബത്തെയും തകർക്കാനാകില്ല. പിണറായി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കും. പിണറായി വെള്ളത്തിന് മുകളിൽ തല ഉയർത്തി നിൽക്കും. മറ്റുള്ളവർ വെള്ളത്തിൽ മുങ്ങും. എഫ്ഐആർ ഇട്ടാൽ കുടുങ്ങുന്നത് യുഡിഎഫ് നേതാക്കളാണെന്നും എകെ ബാലൻ പറഞ്ഞു. പി ജയരാജനെയും രാജേഷിനെയും സെക്രട്ടേറിയേറ്റിൽ എടുത്തത് വൈകി പോയിട്ടില്ല. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസായെന്നും എകെ ബാലൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam