
കൊച്ചി : മാസപ്പടി കേസിലെ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പത്ത് പ്രതികൾക്ക് ജാമ്യം നിഷേധിച്ചുള്ള വിധിയിൽ കടുത്ത പരാമർശങ്ങൾ. പ്രതികളെ പുറത്തു വിട്ടാൽ ഇ ഡി ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്നും ഇക്കാര്യത്തിൽ ഇ ഡി യുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നും വിധിയുടെ പകർപ്പിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ഇ ഡിക്ക് മുന്നോട്ട് പോയെ പറ്റൂ. പ്രതികൾ പുറത്തിറങ്ങിയാൽ അക്രമം ആവർത്തിക്കാൻ ഇടയുണ്ട്. ഇനിയും കേസിൽ പ്രതികളെ പിടികൂടാനുണ്ട് . മറ്റു പ്രതികളുടെ അറസ്റ്റും ഇവർ തടസപ്പെടുത്താൻ ഇടയുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുമുണ്ടെന്ന് കോടതി വിലയിരുത്തി.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് സിപിഎം പ്രവര്‍ത്തരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ആക്രമണ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഉത്തരവ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് കോടതി ദൃശ്യങ്ങൾ പരിശോധിച്ചത്.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സി.പി.എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് കാറുകൾ ആക്രമിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam