മാസപ്പടി കേസിലെ ഇഡി അന്വേഷണം; വീണയുടെ ചോദ്യം ചെയ്യലിൽ തടസ്സം, എസ്എഫ്ഐഒ രേഖകൾ ഇനിയും ഇഡിയ്ക്ക് ലഭിച്ചില്ല, ലോക്കറിൽ നിന്ന് രേഖകൾ ലഭിച്ചില്ല

Published : Jun 20, 2026, 08:17 AM IST
 Veena Vijayan

Synopsis

സിഎംആർഎൽ - എക്സാലോജിക് ഇഡി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണയുടെ തുടർ ചോദ്യം ചെയ്യലിൽ തടസ്സം. എസ്എഫ്ഐഒ രേഖകൾ ഇനിയും ഇഡിയ്ക്ക് ലഭിച്ചില്ലെന്നാണ് വിവരം

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് ഇഡി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണയുടെ തുടർ ചോദ്യം ചെയ്യലിൽ തടസ്സം. എസ്എഫ്ഐഒ രേഖകൾ ഇനിയും ഇഡിയ്ക്ക് ലഭിച്ചില്ല. കോടതി അനുവദിച്ച 10 ദിവസത്തെ സമയം കഴിഞ്ഞു. ബുധനാഴ്ചയായിരുന്നു അവസാന തീയതി. രേഖകൾക്കായി എസ്എഫ്ഐഒ അന്വേഷണ സംഘവുമായി ഇഡി ചർച്ച നടത്തും. 134 രേഖകളാണ് ലഭിക്കേണ്ടത്. രേഖകൾ ലഭിച്ച ശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്നതിന്റെ തീയതി തീരുമാനിക്കൂ എന്നാണ് വിവരം.

താൽകാലിക കണ്ടുകെട്ടലിന്റെ തെളിവ് സമാഹരണമാണ് നിലവിൽ ഇഡി നടത്തുന്നത്. 242 അക്കൗണ്ടുകളിലായി 18 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിൽ വീണയുടെ രണ്ട് അക്കൗണ്ടും എക്‌സാലോചിക്കിന്റെ ഒരു അക്കൗണ്ടും ഉൾപ്പെടുന്നുണ്ട്. അതേസമയം, വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച ഇഡിയ്ക്ക് സിഎംആർഎല്ലുമായുള്ള ഇടപാടിന്റെ രേഖകൾ ഒന്നും കിട്ടിയില്ലെന്നാണ് സൂചന. എന്തെങ്കിലും സുപ്രധാന രേഖകൾ വീണ അന്വേഷണ ഏജൻസിയിൽ നിന്ന് മറച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ ലോക്കർ തുറന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീടിൻ്റെ മേൽക്കൂര തകർത്ത വിമാനത്തിൻ്റെ അഡ്രസ് പോലുമില്ല; ലക്ഷങ്ങളുടെ ബാധ്യത വരുത്തിയ അപകടത്തിൽ സിയാൽ വാഗ്‌ദാനം 50000 രൂപ; വീട്ടുടമയുടെ പരാതി
'രാഷ്ട്രീയത്തിലും പെർഫോമൻസ് ആകണം മാനദണ്ഡം'; എം എ ബേബിക്ക് പരോക്ഷ പിന്തുണയുമായി ഇ പി ജയരാജൻ