വീടിൻ്റെ മേൽക്കൂര തകർത്ത വിമാനത്തിൻ്റെ അഡ്രസ് പോലുമില്ല; ലക്ഷങ്ങളുടെ ബാധ്യത വരുത്തിയ അപകടത്തിൽ സിയാൽ വാഗ്‌ദാനം 50000 രൂപ; വീട്ടുടമയുടെ പരാതി

Published : Jun 20, 2026, 08:13 AM IST
aircraft wind damages house roof near nedumbassery airport

Synopsis

കൊച്ചി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ വീട്ടുടമയ്ക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചപ്പോൾ സിയാൽ അധികൃതർ തുച്ഛമായ തുക വാഗ്ദാനം ചെയ്തെന്നും, അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ സർക്കാർ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് മേൽക്കൂര തകർന്ന വീടിന്റെ ഉടമസ്ഥൻ കടുത്ത പ്രതിസന്ധിയിൽ. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തനിക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് വീട്ടുടമയായ സൈമൺ ആരോപിക്കുന്നു. തകർന്ന മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങൾ ചിലവ് വരുമെന്നിരിക്കെ, സിയാൽ അധികൃതർ വാഗ്ദാനം ചെയ്ത തുക ഇതിന്റെ ചെറിയൊരു ശതമാനം പോലും തികയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മേൽക്കൂര തകർത്തത് ഏത് വിമാനമാണെന്ന് കൃത്യമായി കണ്ടെത്താൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് സിയാലിന്റെ വിശദീകരണം. അപകടമുണ്ടാക്കിയത് ഒരു വിദേശ വിമാനമാണെന്നും, അതിനാൽ തന്നെ തുടർനടപടികൾക്ക് കൂടുതൽ സമയമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

മേൽക്കൂര തകർന്നതുമായി ബന്ധപ്പെട്ട് ഏകദേശം 3,20,000 രൂപയുടെ വൻ നഷ്ടമാണ് സൈമണ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ, പകരമായി വെറും 50,000 രൂപ മാത്രം നൽകാമെന്നാണ് സിയാൽ നിലവിൽ അറിയിച്ചിരിക്കുന്നത്. ഈ തുക വീടിന്റെ അറ്റകുറ്റപ്പണിക്ക് പോലും തികയില്ലെന്ന് സൈമൺ ചൂണ്ടിക്കാണിക്കുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിടത്ത് സിയാൽ തരാമെന്നേറ്റ ഈ തുച്ഛമായ തുക കൊണ്ട് എന്ത് ചെയ്യാനാണെന്ന് ചോദിച്ച സൈമൺ, അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു. വിമാനത്താവളത്തിന് തൊട്ടടുത്ത് താമസിക്കുന്ന തങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, അർഹമായ നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കാനും സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രാഷ്ട്രീയത്തിലും പെർഫോമൻസ് ആകണം മാനദണ്ഡം'; എം എ ബേബിക്ക് പരോക്ഷ പിന്തുണയുമായി ഇ പി ജയരാജൻ
ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു?; കല്ലറയിലെ ദുരൂഹതയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്