മാസപ്പടി കേസിലെ ഇഡി സമൻസ്; വീണയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ജോൺ ബ്രിട്ടാസ്

Published : Jun 09, 2026, 11:03 AM IST
john brittas veena

Synopsis

വീണയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം. എസ്എഫ്ഐഒയോട് അടക്കം വിവരങ്ങൾ വീണ ധരിപ്പിച്ചതാണെന്ന് പറഞ്ഞ ജോൺ ബ്രിട്ടാസ്, സിഎംആർഎൽ നൽകിയ രാഷ്ട്രീയ സംഭാവനങ്ങളിലും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

ദില്ലി: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. വീണയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം. എസ്എഫ്ഐഒയോട് അടക്കം വിവരങ്ങൾ വീണ ധരിപ്പിച്ചതാണെന്ന് പറഞ്ഞ ജോൺ ബ്രിട്ടാസ്, സിഎംആർഎൽ നൽകിയ രാഷ്ട്രീയ സംഭാവനങ്ങളിലും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

ഈ മന്ത്രിസഭ രണ്ട് പേർ പണം കൈപ്പറ്റി എന്ന് സമ്മതിച്ചതാണ്. അതുവച്ച് നോക്കുമ്പോൾ വീണ വാങ്ങിയെന്ന് പറയുന്നത് എത്രയോ ചെറിയ തുകയാണ്. ആ പണം രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. അദാനിയെ കൊണ്ട് വന്നത് സിപിഐഎം ആണെന്ന ആരോപണത്തിലും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. രാഹുൽ ഗാന്ധി ഇന്ത്യ സഖ്യ യോഗത്തിൽ സംസാരിച്ചത് തെറ്റായ വിവരങ്ങൾ മുൻ നിർത്തിയാണ്. അദാനിയെ കേരളത്തിൽ കൊണ്ട് വന്നത് കോൺഗ്രസ് കാലത്താണ്. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ അദാനിയെ കൊണ്ട് വന്നത് സിപിഐഎം ആണോ എന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നേതൃമാറ്റ ആവശ്യം വെട്ടി സിപിഎം സെക്രട്ടേറിയറ്റ്; കീഴ്ഘടകങ്ങളുടെ ആവശ്യം റിപ്പോർട്ടിലില്ല
ഷിഗല്ല വ്യാപനം: വയനാട്ടിൽ ഉന്നതതലയോഗം ചേർന്നു; കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിന് നിർദേശം നൽകി മന്ത്രി