
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. മാത്യുകുഴൽനാടനാണ് ഹർജി നൽകിയത്. ഹർജിയിൽ വാദം പൂർത്തിയായി. സിഎംആർഎൽ കമ്പനിക്ക് ഭൂമി നൽകാൻ ചട്ടങ്ങളിൽ ഇളവ് നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ വാദം.ആലപ്പുഴയിൽ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴൽ നാടൻ വാദിച്ചു. ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴല്‍നാടൻ ഹാജരാക്കി.
സ്വകാര്യ കമ്പനി നേട്ടമുണ്ടാക്കിയതിന്‍െറ രേഖകള്‍ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. സിഎംആർഎല്ലിൻെറ അപേക്ഷയിൽ മുഖ്യമന്ത്രി നടത്തിയ യോഗത്തിന്‍റെ മിനിറ്റസ് മാത്യുവിന്‍റെ അഭിഭാഷകൻ കോടതിയിൽ നൽകി. എന്നാൽ യോഗം ചേർന്ന് അപേക്ഷ തളളിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സിഎംആര്‍എല്‍ കമ്പനിക്ക് സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ മാത്യു കുഴല്‍നാടന് ഹാജരാക്കാനായില്ലെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു. അഴിമതി നിരോധന പരിധിയിൽ വരുന്ന ആരോപണം അല്ലെന്നും വിജിലന്‍സ് അഭിഭാഷകൻ വാദിച്ചു. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തതിന് പ്രതിഫലമായിരുന്നു വീണക്ക് ലഭിച്ച മാസപ്പടിയെന്നാണ് കുഴൽനാടന്‍റെ പ്രധാന ആരോപണം.
ഇതിനിടെ, സിഎംആര്‍എല്‍ ചീഫ് ഫിനാൻസ് ഓഫിസർ കെ എസ് സുരേഷ് കുമാർ ചോദ്യം ചെയ്യലിന് ഇഡിക്ക് മുമ്പാകെ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് എത്തിയത്. നാലാം തവണയാണ് ഇ ഡി ചോദ്യം ചെയ്യലിന് സുരേഷ് കുമാര്‍ ഹാജരാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam