മാസപ്പടി കേസ്: കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്ന് മാത്യു കുഴൽനാടൻ

Published : Sep 10, 2026, 12:16 PM IST
Mathew Kuzhalnadan

Synopsis

അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് ധരിച്ചവർക്കുള്ള ശക്തമായ പാഠമായിരിക്കും മാസപ്പടി കേസ് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ പുറത്തുവരാനിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ. അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് ധരിച്ചവർക്കുള്ള ശക്തമായ പാഠമായിരിക്കും ഈ കേസ്. അഴിമതിപ്പണം കടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ശ്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

സമൂഹവും ജനങ്ങളും ആഗ്രഹിക്കുന്ന ഏറ്റവും നല്ല തീരുമാനം ഈ വിഷയത്തിൽ ഉണ്ടാകുമെന്നും, അഴിമതിയുടെ കാര്യത്തിൽ യുഡിഎഫ് സർക്കാർ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കുഴൽനാടൻ പറഞ്ഞു. അത്തരം കാര്യങ്ങൾ നിരീക്ഷിക്കാനും പരിശോധിക്കാനും പാർട്ടിക്കും കൃത്യമായ സംവിധാനങ്ങളുണ്ട്.

കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന ഭയമുണ്ടെങ്കിൽ താൻ ഇതുവരെ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലായിരുന്നു. സജി ചെറിയാന്റെ വിമർശനങ്ങൾക്ക് മറുപടിയായി സിപിഎം നേതാക്കൾക്ക് ഹവാലാപ്പണം കൈകാര്യം ചെയ്യുന്ന ടെക്നിക്കുകൾ അറിയാമോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: `സിഎംആർഎല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാട്, മാസപ്പടി വാങ്ങിയെന്ന് ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നു'; പ്രതികരിച്ച് മുഹമ്മദ് റിയാസ്
മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല, അതൃപ്തി പ്രകടമാക്കി ഹൈക്കോടതി