
കൊച്ചി:മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ കമ്പനി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടർച്ചയായി സമൻസ് അയച്ചു വിളിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹർജി.
എന്നാൽ, രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് സി.എം.ആർ.എൽ, എം.ഡിയും സി.എഫ്.ഒ യും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ടെന്നും സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ ഹർജി അപക്വമായതിനാൽ തള്ളണമെന്നുമാണ് ഇ.ഡി അറിയിച്ചിട്ടുള്ളത്.
ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന സി.എം.ആർ.എൽ കമ്പനിയുടെ വാദം ശരിയല്ല. 2019 ലെ ആദായ നികുതി റെയ്ഡിൽ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു എന്നും ഇ ഡി അറിയിച്ചിട്ടുണ്ട്.
സിഎംആർഎല്ലിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ആർഒസി; കോടതിയിൽ നൽകിയ റിപ്പോർട്ട് പകർപ്പ് പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam