മാസപ്പടിക്കേസ്: പിണറായി വിജയൻ ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല

Published : Oct 17, 2026, 08:52 AM ISTUpdated : Oct 17, 2026, 08:56 AM IST
pinarayi vijayan

Synopsis

മുൻമന്ത്രി മുഹമ്മദ് റിയാസിന് ഉടൻ സമൻസ് ഉണ്ടായേക്കില്ല. ആദ്യം അഴിമതി കേസിലും പിന്നീട് ഹവാല കേസിലുമായിരിക്കും അന്വേഷണം.

തിരുവനന്തപുരം: മാസപ്പടി അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ നീക്കവും ചൂണ്ടിക്കാട്ടിയായിരിക്കും ഹാജരാകാതിരിക്കുക. പിണറായിക്കെതിരെയുള്ള കേസിൽ പ്രത്യേകം അന്വേഷണമുണ്ടാകുമെന്നും ഒരുമിച്ചുള്ള കുറ്റപത്രത്തിൽ തീരുമാനം പിന്നീടാകുമെന്നുമാണ് സൂചന. മുൻമന്ത്രി മുഹമ്മദ് റിയാസിന് ഉടൻ സമൻസ് ഉണ്ടായേക്കില്ല. ആദ്യം അഴിമതി കേസിലും പിന്നീട് ഹവാല കേസിലുമായിരിക്കും അന്വേഷണം.

മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീലിൽ അടിയന്തരവാദം കേൾക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരി​ഗണിക്കവെയാണ് അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ഇതിന് കഴിഞ്ഞില്ലെങ്കിൽ ഈ മാസം 26ന് കേസ് കേൾക്കാമെന്ന് അറിയിച്ചു. കേസിൽ ഏജൻസികൾ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും എത്രയും വേ​ഗം അടിയന്തരവാദം കേൾക്കണമെന്നും അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര വാദിച്ചു. എന്നാൽ അടിയന്തര വാദമെന്ന ആവശ്യം സുപ്രീം കോടതി അം​ഗീകരിച്ചില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫ് ബോർഡിൽ ജമാഅത്തെ ഇസ്ലാമി പ്രതിനിധിയും; വിവാദമാക്കേണ്ടെന്ന് മായിൻ ഹാജി
ശബരിമലയിൽ വലിയ വീഴ്ചകളെന്ന് ഭരണാനുകൂല സംഘടന; വരുമാന സ്രോതസുകൾ അടച്ചുകളയുന്ന നടപടികളെന്ന് മുഖ്യമന്ത്രിക്ക് പരാതി