മാസപ്പടി കേസിൽ പിണറായിക്കും കുടുംബത്തിനുമെതിരായ അന്വേഷണം; പ്രത്യേക അന്വേഷ സംഘത്തെ രൂപീകരിച്ച് ഉത്തരവ് ഇന്നിറങ്ങും

Published : Sep 23, 2026, 06:48 AM IST
masappadi case

Synopsis

പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കുമെതിരായ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇഡി കണ്ടെത്തലുകളിൽ നിന്നാകും അന്വേഷണം തുടങ്ങുക. ഹവാല ഇടപാടിൽ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കും

തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി കത്തിന്മേൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കുമെതിരായ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. സർക്കാർ തീരുമാനം കത്തായി ഇന്നായിരിക്കും ഡിജിപിക്ക് കൈമാറുക. ഇതിന് ശേഷം എസ്ഐടി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കും. എസ്ഐടി സംഘം ഇഡി ഉദ്യോഗസ്ഥരുമായി ആദ്യം കൂടിക്കാഴ്ച നടത്തും. ഇഡി കണ്ടെത്തലുകളിൽ നിന്നാകും അന്വേഷണം തുടങ്ങുക. ഹവാല ഇടപാടിൽ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കും.

മൂന്ന് വർഷമായി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന മാസപ്പടി വിവാദത്തിലാണ് സംസ്ഥാന പൊലീസ് അന്വേഷണം. ഇഡി കത്ത് നൽകി 15 ദിവസത്തിന് ശേഷമാണ് നിർണ്ണായക നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. പിണറായിക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശമെങ്കിലും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയാണ് നയപരമായ തീരുമാനമെടുത്തത്. ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല ഇന്നലെ വിളിച്ചുവരുത്തി കണ്ടിരുന്നു.

അന്വേഷണ സംഘം രൂപീകരിക്കാനുള്ള കത്ത് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡിജിപിക്ക് കൈമാറി. പിണറായി വിജയനെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാമെന്നായിരുന്നു എജിയുടെയും ഡിജിപിയുടെയും നിയമോപദേശം. എന്നാൽ ഹവാല ഇടപാട് വിജിലിൻസിന് അന്വേഷിക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് ആഭ്യന്തരവകുപ്പ് വിശദീകരണം. നേരിട്ട് എഫ്ഐആർ എടുത്താൽ പ്രതികൾ കോടതിയെ സമീപിച്ചാൽ ഉണ്ടാകുന്ന തിരിച്ചടി കണക്കിലെടുത്താണ് എസ്ഐടി അന്വേഷണമെന്ന തീരുമാനത്തിലേക്കെത്തിയതെന്നാണ് സർക്കാർ വിശദീകരണം.

ഇഡി തെളിവുകളിൽ നേരിട്ട് കേസെടുത്താൽ ഡീൽ ആക്ഷേപം ശക്തമാകുമെന്ന വിലയിരുത്തൽ കൂടിയുണ്ട്. 30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി കേസെടുക്കുന്നത് അടക്കമുള്ള തുടർ നടപടികളിലേക്ക് നീങ്ങും. അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയാൽ പ്രത്യേക വിജിലൻസ് കേസെടുക്കണമെന്ന ശുപാർശ ഡിജിപി സർക്കാറിന് നൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെങ്ങാനൂരിൽ വാഹനാപകടം; നടുറോഡിൽ പറന്ന് കറൻസി നോട്ടുകൾ; ഓടിക്കൂടിയ നാട്ടുകാർ നോട്ടുകൾ ശേഖരിച്ച് പൊലീസിനെ ഏൽപ്പിച്ചു
പാലപ്പിള്ളി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് പൊലീസ്; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി