
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും പ്രതിയായ സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഹവാല കേസിൽ ദുബൈയിൽ നിന്ന് വിവരം ശേഖരിക്കാൻ ഇഡി നീക്കം തുടങ്ങി. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് തെളിവ് ശേഖരിക്കാനാവശ്യപ്പെട്ട് നൽകുന്ന ഡോക്യൂമെന്റായ ലെറ്റേഴ്സ് റോഗേറ്ററി കൈമാറും. ദുബൈയിലെ ബന്ധപ്പെട്ട ഏജൻസികളോട് വിവരം തേടും. ഹവാല വഴി പണം അയച്ച അക്കൗണ്ടുകളുടെ വിവരം തേടും. 2024 ജൂലൈ മുതൽ 2025 ജൂലൈ വരെ റിയാസ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഹവാല ഇടപാടുകൾ നടത്തിയെന്നാണ് ഇഡി ആരോപണം. ടി. വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകൾ ലഭിച്ചതായി ഇഡി അവകാശപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam