മാറ്റിനിർത്തേണ്ടവരല്ല, ചേർത്തുനിർത്തേണ്ടവർ; ഭിന്നശേഷിക്കാർക്കായി ആം​ഗ്യഭാഷയിൽ കുർബാന

Published : Feb 13, 2023, 04:37 PM IST
മാറ്റിനിർത്തേണ്ടവരല്ല, ചേർത്തുനിർത്തേണ്ടവർ; ഭിന്നശേഷിക്കാർക്കായി ആം​ഗ്യഭാഷയിൽ കുർബാന

Synopsis

മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല ഒപ്പം നിര്‍ത്തേണ്ടവരാണ് ഭിന്നശേഷിക്കാരെന്ന ആശയത്തിൽ ലത്തീൻ അതിരൂപതയ്ക്കു കീഴിലെ സെന്‍റ് തോമസ് ദേവാലയത്തിൽ ബധിരര്‍ക്കും മൂകര്‍ക്കുമായി ഒരു ദിനം. 

തിരുവനന്തപുരം: ബധിരര്‍ക്കും മൂകര്‍ക്കുമായി ആംഗ്യഭാഷയിൽ സമൂഹ ദിവ്യബലി അര്‍പ്പിച്ച് തിരുവനന്തപുരം വേളി സെന്‍റ് തോമസ് ദേവാലയം. വിശുദ്ധ അന്തോണീസിന്‍റെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ചായിരുന്നു ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തിയുള്ള കുര്‍ബാന. മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല ഒപ്പം നിര്‍ത്തേണ്ടവരാണ് ഭിന്നശേഷിക്കാരെന്ന ആശയത്തിൽ ലത്തീൻ അതിരൂപതയ്ക്കു കീഴിലെ സെന്‍റ് തോമസ് ദേവാലയത്തിൽ ബധിരര്‍ക്കും മൂകര്‍ക്കുമായി ഒരു ദിനം. 

പ്രത്യാശയുടെ കിരണങ്ങൾ ലോകത്ത് പ്രചരിപ്പിച്ച യേശുക്രിസ്തുവിന്‍റെ ജീവിതസന്ദേശം ഉയര്‍ത്തിപ്പിടിച്ച് മാറോടുചേര്‍ക്കുന്ന സ്നേഹം എന്ന പേരിലാണ് മതബോധന ദിനത്തിൽ വചനപ്രഘോഷണം നടത്തിയത്. പരിഭാഷകരായി ആംഗ്യഭാഷാ അധ്യാപകര്‍ കൂടിയായ വൈദികനും കന്യസ്ത്രീയും വിവിധ ഇടവകകളിലെ ആതുരാലയങ്ങളിൽ നിന്നുൾപ്പെടെ എത്തിയ 60 പേരാണ് ആംഗ്യഭാഷാ കുര്‍ബാനയിൽ പങ്കെടുത്തത്. ഹൃദയഭാഷയിലൂടെയുള്ള സ്നേഹക്കൂട്ടായ്മയിൽ അണിനിരന്നതിന്‍റെ ആത്മസംതൃപ്തിയിലാണ് വിശ്വാസികൾ മടങ്ങിയത്.

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി