താലൂക്ക് ഓഫീസിലെ കൂട്ട അവധി: തഹസിൽദാരും 3ഡെപ്യൂട്ടി തഹസിൽദാരും വിശദീകരണം നൽകണം, കളക്ടറുടെ റിപ്പോർട്ട് നാളെ

Published : Feb 14, 2023, 05:54 AM ISTUpdated : Feb 14, 2023, 07:21 AM IST
താലൂക്ക് ഓഫീസിലെ കൂട്ട അവധി: തഹസിൽദാരും 3ഡെപ്യൂട്ടി തഹസിൽദാരും വിശദീകരണം നൽകണം, കളക്ടറുടെ റിപ്പോർട്ട് നാളെ

Synopsis

അനധികൃതമായി അവധി എടുത്തവരും ഇത്രയധികം ജീവനക്കാർക്ക് ഒന്നിച്ച് അവധി നൽകിയ തഹസിൽദാരും നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ തഹസിൽദാരുടെയും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരുമാരുടെയും വിശദീകരണം തേടി ജില്ലാ കളക്ടർ. ഉദ്യോഗസ്ഥരെ കളക്ടറേറ്റിൽ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. സംഭവത്തിൽ കളക്ടർ നാളെ വിശദമായ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷ്ണർക്ക് കൈമാറും. 

അവധി അപേക്ഷ നൽകിയവർക്കെതിരെ നടപടിക്കുളള സാധ്യത കുറവാണ്. എന്നാൽ അനധികൃതമായി അവധി എടുത്തവരും ഇത്രയധികം ജീവനക്കാർക്ക് ഒന്നിച്ച് അവധി നൽകിയ തഹസിൽദാരും നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന. ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർവീസ് സംഘടനകളും രംഗത്തുണ്ട്

വെള്ളിയാഴ്ച ആണ് കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിൽ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിൽ ഉല്ലാസയാത്ര പോയത്. ആകെയുള്ള 63 പേരിൽ  21 ജീവനക്കാർ മാത്രമാണ് അന്ന് ഓഫീസിൽ എത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് യാത്ര പോയത്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ.യു.ജനീഷ്‌കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ക്ഷുഭിതനായിരുന്നു.

കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്രാ വിവാദം; തനിക്ക് നാടകം കളിക്കേണ്ട കാര്യമില്ലെന്ന് ജനീഷ് കുമാർ എംഎൽഎ

PREV
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'