കൂട്ട സ്ഥലം മാറ്റവും സസ്പെൻഷനും; കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനം താളംതെറ്റി

Published : Nov 13, 2022, 03:12 AM ISTUpdated : Nov 13, 2022, 03:14 AM IST
കൂട്ട സ്ഥലം മാറ്റവും സസ്പെൻഷനും; കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനം താളംതെറ്റി

Synopsis

സബ് രജിസ്ട്രാർ, പാർടൈം സ്വീപ്പർ എന്നിവരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് ഹെഡ് ക്ലാർക്ക്, 2 സീനിയർ ക്ലാർക്കുമാർ,ഒരു എൽ.ഡി.ക്ലാർക്ക്, 2 ഓഫിസ് അസിസ്റ്റന്റുമാർ എന്നിവരെ സ്ഥലം മാറ്റിയത്. ഇതോടെ ഇവിടുത്തെ ദൈനംദിന പ്രവർത്തനം എല്ലാം താളം തെറ്റി. 

തിരുവനന്തപുരം: കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ കൂട്ട സ്ഥലം മാറ്റവും സസ്പെൻഷനും. ഇതോടെ ഓഫീസ് പ്രവർത്തനം താളം തെറ്റി. വിജിലൻസിന്‍റെ മിന്നൽ പരിശോധനയെ തുടര്‍ന്ന് ഉണ്ടായ നടപടിയെ തുടർന്നാണ് ഈ അവസ്ഥ. സബ് രജിസ്റ്റാര്‍ ഉള്‍പ്പെടെ 8 ജീവനക്കാരുണ്ടായിരുന്ന ഓഫീസിൽ നിന്നും മുഴുവന്‍ പേരേയും ഒഴിവാക്കി. 

സബ് രജിസ്ട്രാർ, പാർടൈം സ്വീപ്പർ എന്നിവരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് ഹെഡ് ക്ലാർക്ക്, 2 സീനിയർ ക്ലാർക്കുമാർ,ഒരു എൽ.ഡി.ക്ലാർക്ക്, 2 ഓഫിസ് അസിസ്റ്റന്റുമാർ എന്നിവരെ സ്ഥലം മാറ്റിയത്. ഇതോടെ ഇവിടുത്തെ ദൈനംദിന പ്രവർത്തനം എല്ലാം താളം തെറ്റി.  ഇത് കൂടാതെ വിജിലൻസ് എത്തുമ്പോൾ ഓഫീസിലുണ്ടായിരുന്ന റിട്ട.സബ് രജിസ്ട്രാർ കൂടിയായ ആധാരം എഴുത്തുകാരൻ മോഹനൻ ചെട്ടിയാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

ദിവസവും ശരാശരി പതിനഞ്ചോളം ആധാരങ്ങളുടെ രജിസ്ട്രേഷനും, 25ലേറെ ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളും , ആധാരങ്ങളുടെ പകര്‍പ്പ്, വിവാഹ രജിസ്ട്രേഷന്‍ എന്നിവയ്ക്കായി നിരവധി പേരെത്തുന്ന കാട്ടാക്കട സബ് രജിസ്ട്രാരാഫീസില്‍ അടിയന്തിരമായി സബ് രജിസ്റ്റാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയരുന്നു. ആധാരം എഴുത്തുകാരും ഓഫീസ് പ്രവർത്തനം നിശ്ചലമായതോടെ പ്രതിസന്ധിയിലാണ്.

Read Also: അയൽവാസിയെ ഉപദ്രവിച്ചതിന് പിടികൂടി; പ്രതി പൊലീസ് സ്റ്റേഷനിലെ ജനൽചില്ലുകൾ തകർത്തു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്
'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി