സോളിഡാരിറ്റി-എസ്ഐഒ വിമാനത്താവളം മാർച്ചിൽ വൻ സംഘർഷം, ​ഗ്രനേഡ് ഉപയോ​ഗിച്ച് പൊലീസ് 

Published : Apr 09, 2025, 04:50 PM ISTUpdated : Apr 09, 2025, 06:01 PM IST
സോളിഡാരിറ്റി-എസ്ഐഒ വിമാനത്താവളം മാർച്ചിൽ വൻ സംഘർഷം, ​ഗ്രനേഡ് ഉപയോ​ഗിച്ച് പൊലീസ് 

Synopsis

മാർച്ച് വിമാനത്താവള റോഡ് ഉപരോധിച്ചതോടെ പൊലീസ് ബാരിക്കേഡ് ഉപയോ​ഗിച്ച് തടഞ്ഞു. എന്നാൽ, യാത്രക്കാരെ സമരക്കാർ തടഞ്ഞതോടെ പൊലീസ് ജലപീരങ്കി ഉപയോ​ഗിച്ചു. ​ഗ്രനേഡ് ഉപയോ​ഗിച്ചും സമരക്കാരെ നീക്കാൻ ശ്രമിച്ചു. 

മലപ്പുറം: വഖഫ് നിയമത്തിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്ഐഒ സംഘടനകൾ നടത്തിയ കോഴിക്കോട് വിമാനത്താവള മാർച്ചിൽ വൻ സംഘർഷം. എയർപോർട്ട് റോഡിലാണ് പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്. പൊലീസ് അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയത്. വിമാനത്താവളം ഉപരോധിക്കുമെന്നായിരുന്നു സമരക്കാർ പറഞ്ഞിരുന്നത്. മാർച്ച് വിമാനത്താവള റോഡ് ഉപരോധിച്ചതോടെ പൊലീസ് ബാരിക്കേഡ് ഉപയോ​ഗിച്ച് തടഞ്ഞു. എന്നാൽ, യാത്രക്കാരെ സമരക്കാർ തടഞ്ഞതോടെ പൊലീസ് ജലപീരങ്കി ഉപയോ​ഗിച്ചു. ​ഗ്രനേഡ് ഉപയോ​ഗിച്ചും സമരക്കാരെ നീക്കാൻ ശ്രമിച്ചു. ചില സമരക്കാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തി. സമാധാനപരമായി സമരം ചെയ്യാന്‍ പൊലീസ് അനുമതി നല്‍കി. 

സംഘർഷത്തെ തുടർന്ന് വിമാനത്താവള ത്തിലേക്കുള്ള റോഡിൽ ഗതാഗതം അര മണിക്കൂർ നേരം തടസ്സപ്പെട്ടു. എയർപോർട്ട് റോഡ് ജംഗ്ഷൻ റോഡിൽ നിന്ന് ആരംഭിച്ച പ്രകടനം ന്യുമാൻ ജംഗ്ഷനിൽ പോലീസ് ബാരിക്കേട് വെച്ചു തടഞ്ഞു. ഉപരോധസമരത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ആളുകളെ എത്തിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് ഉത്തരവും ഇറക്കിയിരുന്നു. ഇതിനെ മറികടന്നാണ് സമരം സംഘടിപ്പിച്ചത്.

Asianet News Live

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും