7300ലേറെ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു; അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട

Published : Sep 25, 2026, 11:04 AM IST
massive ganja bust in Attappadi

Synopsis

പാലക്കാട് അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ വൻ കഞ്ചാവ് വേട്ട. ഏഴ് മണിക്കൂറിലധികം സാഹസിക യാത്ര നടത്തിയാണ് 7,300 കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തി നശിപ്പിച്ചത്. പ്രതികൾക്കായി പുതൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. 7,300 കഞ്ചാവ് ചെടികളാണ് കണ്ടെത്തി നശിപ്പിച്ചിരിക്കുന്നത്. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിൽ രണ്ടിടങ്ങളിലായിരുന്നു കഞ്ചാവ് കൃഷി. ഏഴ് മണിക്കൂറിലധികം സാഹസികമായി ചെങ്കുത്തായ മലകളിലൂടെ യാത്ര ചെയ്ത് എത്തിയാണ് പൊലീസ് സംഘം കഞ്ചാവ് ചെടികൾ നശിപ്പിച്ചത്.

പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലായി 160 തടങ്ങളിലായി ഒന്നര മാസം പ്രായമായ 1600 ഓളം കഞ്ചാവ് തൈകൾ കണ്ടെത്തി. പൊന്നക്കൽ മലയുടെ കിഴക്ക് വശത്തായി 475 തടങ്ങളിലായി പൂർണ വളർച്ച എത്തിയതും പൂത്ത് നിൽക്കുന്നതുമായതുമായ 5700 കഞ്ചാവ് തൈകളും കണ്ടെത്തി. ഇവയെല്ലാം നശിപ്പിച്ചു.

ട്രിപ്പ് ഇറിഗേഷൻ നടത്തിയാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നത്. കഞ്ചാവ് തൈകൾ നട്ടുവളർത്തിയവരെ പിടികൂടാൻ പുതൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേട്ടുകേൾവിയില്ലാത്ത കാര്യം, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം'; സതീശനെതിരെ എം‌.വി. ​ഗോവിന്ദൻ
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അ​ഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്, തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്