'കേട്ടുകേൾവിയില്ലാത്ത കാര്യം, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം'; സതീശനെതിരെ എം‌.വി. ​ഗോവിന്ദൻ

Published : Sep 25, 2026, 10:47 AM IST
MV Govindan

Synopsis

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ വി.ഡി. സതീശൻ കടന്നുകയറ്റം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യാതൊരു തെളിവുമില്ലെന്നും, കർത്തയുടെ മാസപ്പടി വിവാദത്തിൽ താൻ പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂർ: മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പൊലീസിന്റെയും സഹായത്താൽ നീക്കം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് നടക്കുന്നത്. കേട്ടു കേൾവിയില്ലാത്ത കാര്യമാണിതെന്നും കഴിഞ്ഞ 10 കൊല്ലം പിണറായിക്കെതിരായ കടന്നാക്രമണത്തിന് നേതൃത്വം കൊടുത്തവരാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ മുതലാളിമാരെ ഉപയോഗപ്പെടുത്തി കേരളം ഭരിക്കും എന്നാണ് മുഖ്യമന്ത്രി ധാർഷ്ട്യത്തോടെ പറഞ്ഞത്. ഇപ്പോൾ വൈദ്യുതി മന്ത്രി ഉൾപ്പടെ നാല് മന്ത്രിമാർ പുറത്തു പോകാൻ നിൽക്കുന്നു. മുഖ്യമന്ത്രി നിർദേശം നൽകിയതിന് പിന്നാലെയാണ് മന്ത്രിമാരുടെ വിദേശ യാത്ര. സ്പോൺസർമാരുടെ സഹായത്തോടെയാണ് പോകുന്നതെങ്കിൽ വലിയ അപകടം ചെയ്യും. ഞങ്ങളിങ്ങനെ പുറപ്പെട്ടിരിക്കുന്നു, ഇനി ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെ എല്ലാവർക്കും അഴിമതി കാണിക്കാം എന്നാണ് നൽകുന്ന സന്ദേശമെന്നും അ​ദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾക്കെതിരായുള്ള മോദിയുടെ കാടത്തം ഇവിടെ സതീശനും ചെയ്യുന്നു. പിണറായിക്കെതിരെ തെളിവിന്റെ ഒരു അംശം പോലുമില്ലെന്നും ​ഗോവിന്ദൻ വ്യക്തമാക്കി. കർത്തയുടെ മാസപ്പടി ഡയറിയിലെ പേര് വന്നതിലും അദ്ദേഹം മറുപടി നൽകി. താനൊരു പണവും വാങ്ങിയിട്ടില്ലെന്നും എം.വി. ​ഗോവിന്ദൻ വിശദീകരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അ​ഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്, തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്
തിരുവനന്തപുരത്തെ മൃ​ഗശാല മാറ്റം: ഇളമ്പ്രക്കോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച് മടവൂർ ​ഗ്രാമപഞ്ചായത്ത്