
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ, മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തി കണ്ടു. അനുയായികൾക്കൊപ്പമാണ് മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തിയത്.
ഇവരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിന്റെ ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. ഇരുവർക്കുമൊപ്പം ദീർഘനേരം സംസാരിച്ചിരുന്ന ശേഷമാണ് മാതാ അമൃതാനന്ദമയി മടങ്ങിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് സന്ദർശന വിവരം പുറത്തുവിട്ടത്. മാതാ അമൃതാനന്ദമയിയെ ഗവർണറും ഭാര്യ രേഷ്മയും ചേർന്ന് പൊന്നാടയണിയിച്ചു.
സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സൗഹൃദ സന്ദർശനമാണോ, ഔദ്യോഗിക സന്ദർശനമാണോയെന്ന് വ്യക്തമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam