'ചിന്നക്കനാലിൽ ഭൂമിയും വീടുമുണ്ട്, സിപിഎമ്മിന്റെ ആരോപണങ്ങൾക്ക് നാളെ മറുപടി പറയും': മാത്യു കുഴൽ നാടൻ

Published : Aug 15, 2023, 05:33 PM ISTUpdated : Aug 15, 2023, 06:11 PM IST
'ചിന്നക്കനാലിൽ ഭൂമിയും വീടുമുണ്ട്, സിപിഎമ്മിന്റെ ആരോപണങ്ങൾക്ക് നാളെ മറുപടി പറയും': മാത്യു കുഴൽ നാടൻ

Synopsis

ഭൂമി ഉണ്ടെന്ന കാര്യം തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തമാക്കിയതാണ്. ഒരു ആരോപണത്തിൽ നിന്നും ഒളിച്ചോടില്ല. എന്നാൽ മാധ്യമസൃഷ്ടിയാണെന്നും പറയില്ല. പിന്നിൽ രാഷ്ട്രീയ അജണ്ട ആണോ എന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ആരോപണങ്ങൾ പഠിച്ചശേഷം മുഴുവൻ കാര്യങ്ങൾക്കും മറുപടി പറയുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. 

തൊടുപുഴ: ചിന്നക്കനാലിൽ ഭൂമിയും വീടും ഉണ്ടെന്ന് സ്ഥിരീകരിച്ച് മാത്യു കുഴൽ നാടൻ എംഎൽഎ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.   നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. സിപിഎമ്മിന്റെ മുഴുവൻ ആരോപണങ്ങൾക്കും നാളെ മറുപടി പറയുമെന്നും മാത്യുകുഴൽനാടൻ പറഞ്ഞു. ആരോപണങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ശേഷമേ പ്രതികരിക്കൂ. ഭൂമി ഉണ്ടെന്ന കാര്യം തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തമാക്കിയതാണ്. ഒരു ആരോപണത്തിൽ നിന്നും ഒളിച്ചോടില്ല. എന്നാൽ മാധ്യമസൃഷ്ടിയാണെന്നും പറയില്ല. പിന്നിൽ രാഷ്ട്രീയ അജണ്ട ആണോ എന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ആരോപണങ്ങൾ പഠിച്ചശേഷം മുഴുവൻ കാര്യങ്ങൾക്കും മറുപടി പറയുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. 
'മാത്യു കുഴൽ നാടന്റെ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണം': സിപിഎം 

മാത്യു കുഴൽ നാടൻ എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം രംഗത്തെത്തിയിരുന്നു. മാത്യു കുഴൽനാടൻ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്നാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പറയുന്നത്. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരിൽ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ. വിഷയത്തിൽ സി.പി.എം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോ​ഹനൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ആരോപണം കൊഴുത്തപ്പോഴാണ് മാത്യു കുഴൽനാടനെതിരെ സിപിഎം പരസ്യമായി പോരിനിറങ്ങുന്നത്.

മാസപ്പടി വിവാദത്തിന് പിന്നിൽ ഗൂഢാലോചന, അപഹാസ്യമായ ആക്ഷേപം, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് എംഎ ബേബി 

https://www.youtube.com/watch?v=xGIBmtA1x9M

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്