അഭിമന്യുവിൻ്റെ പഞ്ചായത്തിലടക്കം സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന് മാത്യു കുഴൽനാടൻ

Published : Jan 03, 2021, 12:54 PM IST
അഭിമന്യുവിൻ്റെ പഞ്ചായത്തിലടക്കം സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന് മാത്യു കുഴൽനാടൻ

Synopsis

എസ്എഫ്ഐ രക്തസാക്ഷി അഭിമന്യുവിന്റെ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ വരെ ബിജെപിക്ക് സിപിഎം വോട്ട് മറിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർക്കാൻ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചതായി കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. സംസ്ഥാനത്തെ നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായതായും മാത്യു കുഴൽനാടൻ വ്യക്തമാക്കി. 

എസ്എഫ്ഐ രക്തസാക്ഷി അഭിമന്യുവിന്റെ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ വരെ ബിജെപിക്ക് സിപിഎം വോട്ട് മറിച്ചിട്ടുണ്ട്. അഭിമന്യുവിന് സിപിഎം നൽകിയ സമ്മാനമാണ് എസ്ഡിപിഐക്ക് ലഭിച്ച നൂറു സീറ്റുകൾ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കെപിസിസി റിസർച്ച് വിഭാഗം നടത്തിയ  പഠന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് മാത്യു കുഴൽനാടൻ ഈ ആരോപണം ഉന്നയിച്ചത്. 

തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ വോട്ടുവിഹിതം വർധിച്ചിട്ടുണ്ട്. എൽഡിഎഫും ബിജെപിയും തമ്മിൽ സഖ്യധാരണയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പഠനറിപ്പോ‍ർട്ടെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസ് പാർട്ടി ഇല്ലാതായെന്ന പ്രചാരണത്തിന് ബിജെപിക്കൊപ്പം സിപിഎമ്മും നേതൃത്വം കൊടുക്കുന്നുണ്ടെന്നും കുഴൽനാടൻ ആരോപിച്ചു. 
 

PREV
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍