
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ മാത്യു കുഴൽനാടന്റെ നികുതി വെട്ടിപ്പ് പരാതി നികുതി സെക്രട്ടറിക്ക് കൈമാറി. ധനമന്ത്രിയാണ് പരാതി നികുതി വകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്. ജിഎസ്ടി കമ്മീഷണറേറ്റ് പരാതി പരിശോധിച്ച് നടപടിയെടുക്കും. ശശിധരൻ കർത്തയുടെ സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണയുടെ എക്സാലോജിക് കമ്പനിക്ക് കിട്ടിയ 1.72 കോടിക്ക് ഐജിഎസ്‌ടി അടച്ചോയെന്ന് പരിശോധിക്കണം എന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam