നടന്നത് വലിയ അഴിമതി, കാര്യങ്ങൾ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടുവെന്നും മാത്യു കുഴൽനാടൻ; മാസപ്പടി കേസിലെ വിധിക്ക് പിന്നാലെ പ്രതികരണം

Published : Jun 05, 2026, 11:52 AM IST
mathew kuzhalnadan

Synopsis

മാസപ്പടി കേസിൽ വലിയ അഴിമതിയുണ്ടെന്നും പിണറായി വിജയൻ പ്രതിയാകുമെന്നും മാത്യു കുഴൽനാടൻ. കേസിൽ ഇഡി അന്വേഷണം തടയണമെന്ന സിഎംആർഎൽ കമ്പനിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഇഡിക്ക് വഴിതുറന്നു.

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിന് പിന്നിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ഇക്കാര്യം ഇപ്പോൾ കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ എംഎൽഎ. കേസിൽ വിജിലൻസ് അന്വേഷണമോ സിബിഐ അന്വേഷണമോ വന്നാൽ പിണറായി വിജയൻ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് വിജിലൻസിന് കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സുപ്രീംകോടതിയെ സമീപിക്കാൻ രണ്ട് ആഴ്ചത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യണം എന്ന കമ്പനി അഭിഭാഷകന്റെ ആവശ്യവും കോടതി കർശനമായി നിരസിച്ചു. 'ഇസിഐആർ' രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന സിഎംആർഎല്ലിന്റെ വാദം നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസിയുടെ അന്വേഷണം തങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കമ്പനിയുടെ ഹർജിയിലെ പ്രധാന വാദം. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു.

നേരത്തെ സിംഗിൾ ബെഞ്ചിലും സമാനമായ ഒരു ഇടപെടലിന് സിഎംആർഎൽ ശ്രമിച്ചിരുന്നു. അന്ന് അന്വേഷണം തുടരാമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ, മേൽക്കോടതിയിൽ അപ്പീൽ പോകാൻ സമയം അനുവദിക്കണമെന്നും അന്വേഷണം തടയണമെന്നും കമ്പനി അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ആ ആവശ്യവും അംഗീകരിക്കാതെ ഇഡിക്ക് റെയ്ഡുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലുൾപ്പെടെ 12 ഇടങ്ങളിൽ ഇഡി വിപുലമായ റെയ്‌ഡ് നടത്തിയത്. ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി വന്നതോടെ കേസിൽ ഇഡിക്ക് കൂടുതൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ വഴിതുറന്നിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാസപ്പടി കേസിലെ ഇഡി അന്വേഷണം; ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോൺ ജോർജ്
നിലവിളക്ക് വിവാദത്തില്‍ പ്രതികരണവുമായി സമസ്ത ,ഇസ്ളാം മത വിശ്വാസികൾ ഇതര മത ആചാരങ്ങളിൽ നിന്നും വിട്ട് നിൽക്കണം