
മട്ടന്നൂർ : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി വി കെ സനോജിന് വിജയം. 14168 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി വി കെ സനോജ് വിജയിച്ചത്. വി കെ സനോജ് 81456 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ചന്ദ്രൻ തില്ലങ്കേരി 67288 വോട്ടുകളും എൻഡിഎ ബിജു ഇളക്കുഴി 17815 വോട്ടുകളും നേടി.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന മട്ടന്നൂരിൽ ഇക്കുറി വികസന നേട്ടങ്ങളും പാർട്ടി സംഘടനയുടെ കരുത്തുമാണ് പ്രധാന ചർച്ചാവിഷയമായത്. കെ.കെ. ശൈലജ ടീച്ചറുടെ റെക്കോർഡ് ഭൂരിപക്ഷത്തിന് ശേഷം യുവനേതാവ് വി.കെ. സനോജിനെ കളത്തിലിറക്കിയ എൽഡിഎഫിന് സിറ്റിങ് സീറ്റിൽ തുടരാൻ ഇക്കുറി സാധിച്ചു. 2021-ൽ 60,963 വോട്ടുകളുടെ കേരളത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജ ടീച്ചർക്ക് മണ്ഡലത്തിലുള്ള സ്വാധീനമായിരുന്നു എൽഡിഎഫിന്റെ ആത്മവിശ്വാസം
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം മട്ടന്നൂരിലെ വോട്ട് ചോർച്ച തടയുകയും ഭൂരിപക്ഷം കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ചന്ദ്രൻ തില്ലങ്കേരിയെ മുൻനിർത്തി യുഡിഎഫ് നടത്തിയ പോരാട്ടം ഇക്കുറി വിജയിച്ചില്ല എന്നു വേണം പറയാൻ. മണ്ഡലത്തിലെ പ്രാദേശിക പ്രശ്നങ്ങളും ഭരണവിരുദ്ധ വികാരവും വോട്ടാക്കി മാറ്റാനായിരുന്നു യുഡിഎഫ് പ്രചാരണത്തിലൂടെ ലക്ഷ്യമിട്ടത്.
വികസനത്തിനൊപ്പം രാഷ്ട്രീയ പോരാട്ടങ്ങളും നടന്ന മട്ടന്നൂരിൽ ബിജെപിക്ക് ഇക്കുറി തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. ബിജു എലക്കുഴിയിലൂടെ വോട്ട് വിഹിതം വർദ്ധിപ്പിക്കാനായിരുന്നു ബിജെപിയുടെ ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam