കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ചു, ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ ജയിപ്പിച്ചു; മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് തോറ്റു

Published : Dec 27, 2025, 12:33 PM IST
ldf udf bjp

Synopsis

തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫിനെ ഭരണത്തിൽ നിന്ന് അകറ്റാൻ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം രാജിവെച്ചു. തുടർന്ന് ബിജെപി അംഗങ്ങളുടെ പിന്തുണയോടെ സ്വതന്ത്ര ടെസ്സി ജോസ് കല്ലറക്കൽ പ്രസിഡന്റായി. എട്ട് കോൺഗ്രസ് അംഗങ്ങൾ ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചു

തൃശൂർ: കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ ജയിപ്പിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലാണ് ഈ നീക്കം. പഞ്ചായത്തിൽ പത്ത് അംഗങ്ങളുണ്ടായിരുന്ന എൽഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോൺഗ്രസ് അംഗങ്ങൾ ഈ നീക്കം നടത്തിയത്. ഇതോടെ ബിജെപിക്കൊപ്പം ചേർന്ന് മറ്റത്തൂർ പഞ്ചായത്ത് ഭരണം ഇവർ പിടിച്ചു. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോൺഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു. 

മറ്റത്തൂരിൽ കോൺഗ്രസ് ബിജെപി അവിശുദ്ധ ബന്ധമെന്ന് ആരോപിച്ച് സിപിഎം നേതാവ് രഞ്ജിത്ത് രംഗത്തെത്തി. ആർഎസ്എസിന്റെ പക്കൽ നിന്നും പണം വാങ്ങി കോൺഗ്രസ് അംഗങ്ങൾ സഖ്യം ഉണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഡിസിസി നേതൃത്വം കോഴപ്പണം വാങ്ങിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തൃശ്ശൂർ ലോക്‌സഭയിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ തുടങ്ങിയ ബാന്ധവം ഇപ്പോഴും തുടരുന്നുവെന്നും വിമർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പര്‍ജൻകുമാര്‍ ദക്ഷിണമേഖല ഐജി, കെ കാര്‍ത്തിക് തിരുവനന്തപുരം കമ്മീഷണര്‍, അജിതാ ബീഗം അടക്കമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം
ഗണേഷ്‍കുമാറിന് മേയര്‍ വിവി രാജേഷിന്‍റെ മറുപടി; 'ബസ് നിര്‍ത്തിയിടാൻ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്, ഇ-ബസ് കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം'