മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് കോൺ​ഗ്രസ് വിമതർ; കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ

Published : Dec 30, 2025, 04:04 PM ISTUpdated : Dec 30, 2025, 04:13 PM IST
mattathoor panchayat

Synopsis

മറ്റത്തൂർ കൂറുമാറ്റ വിവാദത്തിൽ അനുനയത്തിന് തയ്യാറായി കോൺ​ഗ്രസ് വിമതർ. കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ അറിയിച്ചു.

തിരുവനന്തപുരം: മറ്റത്തൂർ കൂറുമാറ്റ വിവാദത്തിൽ അനുനയത്തിന് തയ്യാറായി കോൺ​ഗ്രസ് വിമതർ. റോജി എം ജോണുമായി നടത്തിയ ചർച്ച പൂർത്തിയായി. കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ റോജി എം ജോണിനെ അറിയിച്ചു. 8 പേരിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ല.  പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന് പാർട്ടി പറഞ്ഞാൽ അനുസരിക്കും. ജയിച്ച 8 മെമ്പർമാരിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ബിജെപിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിമത അംഗങ്ങള്‍ അറിയിച്ചു. 

സിപിഎമ്മിനെതിരെ പ്രാദേശികമായി നടത്തിയ രാഷ്ട്രീയ നീക്കം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും കോൺഗ്രസ് പുറത്താക്കിയ ഡിസിസി ജനറൽ സെക്രട്ടറി ചന്ദ്രനും സംഘവും റോജി എം ജോണിനെ അറിയിച്ചു. മെമ്പർമാരിൽ ഒരാൾ പോലും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തില്ല. സ്വതന്ത്രനായി ജയിച്ച അംഗത്തെ പ്രസിഡൻറ് ആക്കാൻ ബിജെപിക്കാരും വോട്ട് ചെയ്യുകയായിരുന്നു എന്നും ചന്ദ്രനും മറ്റ് അംഗങ്ങളും റോജിക്കു മുന്നിൽ വിശദീകരിച്ചു. പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തശേഷം തുടർ തീരുമാനമെന്ന് റോജി എം ജോൺ അറിയിച്ചു. പ്രശ്നപരിഹാരത്തിന് കെപിസിസി ചുമതലപ്പെടുത്തിയത് റോജിയെയാണ്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‘കോൺഗ്രസ് ബുൾഡോസറുകൾക്ക് ഹാ എന്തു ഭംഗി, കേരളത്തിലെ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ലീഗിന്‍റെ മനസിൽ’; കടുത്ത വിമ‍ർശനവുമായി എ എ റഹീം
വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു