കോൺഗ്രസും ബിജെപിയും വിട്ടുനിന്നു; മറ്റത്തൂരിൽ സിപിഎമ്മിന്റെ അവിശ്വാസം പ്രമേയ നീക്കം പാളി

Published : Nov 07, 2026, 03:35 PM IST
mattathur panchayat

Synopsis

മറ്റത്തൂർ പഞ്ചായത്തിൽ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോറം തികയാത്തതിനാൽ പാളി. കോൺഗ്രസും ബിജെപിയും വിട്ടുനിന്നതോടെയാണ് പ്രമേയം അവതരിപ്പിക്കാൻ കഴിയാതെ പോയത്. ആറ് മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സിപിഎം.

തൃശ്ശൂര്‍: മറ്റത്തൂർ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സിപിഎം നീക്കം പാളി. ബിജെപിയും കോൺഗ്രസും വിട്ടുനിന്നതോടെ കോറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിഞ്ഞില്ല. ആറ് മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. കേരളോത്സവം പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് അവിശ്വാസത്തിൽ പങ്കെടുക്കാത്തതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

അവിശ്വാസ പ്രമേയ ചര്‍ച്ചയിൽ പങ്കെടുക്കാൻ ഇടതുപക്ഷ അംഗങ്ങൾ മാത്രമാണ് എത്തിയത്. മറ്റത്തൂരിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ബിജെപി മെമ്പർ അതുൽ കൃഷ്ണ നേരത്തെ അറിയിച്ചിരുന്നു. കേരളോത്സവം സംഘടിപ്പിക്കുന്നതിനാണ് ഭരണസമിതിയുടെ മുൻഗണനയെന്നും അതുകൊണ്ട് അവിശ്വാസത്തിൽ പങ്കെടുക്കില്ലെന്നും അതുൽ കൃഷ്ണ അറിയിച്ചു. കോൺഗ്രസ് സംഘങ്ങളും അവിശ്വാസത്തിൽ പങ്കെടുത്തില്ല. കോൺഗ്രസും ബിജെപിയും മാറി നിന്നതോടെ ഇടതുപക്ഷത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ കഴിയാതെ വരുകയായിരുന്നു. അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കുറഞ്ഞത് 13 അംഗങ്ങളുടെ പിന്തുണ വേണം. ഇടതുപക്ഷത്തിന് 11 അംഗങ്ങളുടെ മാത്രം പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. ആറുമാസം കഴിഞ്ഞ് വീണ്ടും അവിശ്വാസ പ്രമേയം നൽകുമെന്ന് സിപിഎം അറിയിച്ചു. അവിശ്വാസം പാസാകും എന്ന ലക്ഷ്യത്തിൽ അല്ല നൽകിയത്. രാഷ്ട്രീയമായി ചർച്ച ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും സിപിഎം നേതൃത്വം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഹിമാചൽ വൈദ്യുതി പ്രൊപോസൽ അട്ടിമറിച്ചത് എന്ത് അടിസ്ഥാനത്തിൽ'? വൈദ്യുതി കരാർ ആരോപണങ്ങൾ', മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പിണറായി
'ആധിപത്യം പാര്‍ട്ടിയിലും യൂണിയനിലും വേണ്ട', സിഐടിയു പിടിക്കാനുള്ള കണ്ണൂര്‍ ലോബിയുടെ നീക്കം പൊളിഞ്ഞു