മാവേലി സ്റ്റോറിൽ അരി തീർന്നു, തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലും കഞ്ഞിവതരണ കേന്ദ്രങ്ങളിലും പ്രതിസന്ധി

Published : Aug 06, 2026, 04:05 PM IST
maveli store runs out of rice relief camps in thalavady face food crisis

Synopsis

പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം തീർന്നു

എടത്വ: പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം തീർന്നു. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരി വിതരണം തടസ്സപ്പെട്ടു. തലവടി പഞ്ചായത്തിലെ 12 ദുരിതാശ്വാസ ക്യാമ്പുകളിലും വിവിധ കഞ്ഞി വിതരണ കേന്ദ്രങ്ങളിലുമായി നൂറുകണക്കിന് ആളുകൾക്ക് ദിവസേന ഭക്ഷണം ഒരുക്കിവരികയാണ്. എന്നാൽ മാവേലി സ്റ്റോറിൽ ആവശ്യത്തിന് അരി ലഭ്യമല്ലാത്തതിനാൽ ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ ഭക്ഷ്യധാന്യം എത്തിക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്.

നിലവിൽ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സംഭാവനകളെ ആശ്രയിച്ചാണ് പല കേന്ദ്രങ്ങളിലും ഭക്ഷണ വിതരണം മുന്നോട്ടുപോകുന്നത്. അതേസമയം, ക്യാമ്പുകളുടെയും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളുടെയും പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ അടിയന്തരമായി അരി ലഭ്യമാക്കണമെന്ന് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. സപ്ലൈകോ അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ അരി എത്തിക്കണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ പ്രത്യേക ക്രമീകരണം ഒരുക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളെ ശിക്ഷിച്ച വിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി
മധുസൂദനന്റെ വക്കീൽ നോട്ടീസിന് കുഞ്ഞികൃഷ്ണന്റെ മറുപടി, 'പുസ്തകത്തിലെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു, തോൽവിക്ക് കാരണം ഞാനല്ല'