മാവേലിക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി എം.എസ്. അരുൺ കുമാറിന് വിജയം

Published : May 04, 2026, 02:32 PM IST
m s arun kumar

Synopsis

2011 മുതൽ മാവേലിക്കര നിയമസഭ മണ്ഡലം ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 24,717 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിൽ ജയിച്ചാണ് സിപിഎമ്മിൻറെ യുവമുഖം എം എസ് അരുൺകുമാർ നിയമസഭയിലെത്തിയത്.

മാവേലിക്കര : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എം.എസ്. അരുൺ കുമാറിന് വിജയം. 62342 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി അരുൺ കുമാർ വിജയിച്ചത്. പ്രധാന എതിരാളികളായ യു‍ഡിഎഫ് സ്ഥാനാർത്ഥി മുത്താര രാജ് 47821 വോട്ടുകളും എൻഡിഎ സ്ഥാനാർഥി കെ. അജിമോൻ 21598 വോട്ടുകളും നേടി.

2011 മുതൽ മാവേലിക്കര നിയമസഭ മണ്ഡലം ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 24,717 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിൽ ജയിച്ചാണ് സിപിഎമ്മിൻറെ യുവമുഖം എം എസ് അരുൺകുമാർ നിയമസഭയിലെത്തിയത്. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, യുവാക്കൾക്ക് തൊഴിൽ പരിശീലനത്തിനുള്ള സംവിധാനങ്ങൾ, കളിസ്ഥലങ്ങളുടെ വികസനം, കഴിഞ്ഞ പത്തു വർഷത്തെ സർക്കാരിന്റെ ഭരണം എംഎൽഎ യുടെ പ്രവർത്തന മികവും കാര്യമായ ചർച്ചകൾക്ക് മാവേലിക്കരയിൽ ഇടം വെച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കരുത്ത് പ്രകടമാക്കുന്ന ഫലമായിരുന്നു മാവേലിക്കരയിൽ ഉണ്ടായിരുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എംഎസ് അരുൺ കുമാർ 71,743 വോട്ടുകളായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയത്. യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.കെ. ഷാജുവിന് 47,026 വോട്ടുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. . ബിജെപി സ്ഥാനാർത്ഥി കെ. സഞ്ജു 30,955 വോട്ടുകളും ലസഭിച്ചിരുന്നു. മുൻകാലങ്ങളിൽ കടുത്ത പോരാട്ടങ്ങൾ നടന്ന മണ്ഡലമായിരുന്നു മാവേലിക്കര. എന്നാൽ അടുത്ത കാലത്തായി ഇടതുപക്ഷത്തിന്റെ അടിത്തറ വർധിച്ചു വരികയായിരുന്നു.

ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുന്ന മണ്ഡലം മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. മാവേലിക്കര മുനിസിപ്പാലിറ്റി, മാവേലിക്കര താലൂക്കിലെ ചുനക്കര, മാവേലിക്കര താമരക്കുളം, മാവേലിക്കര തെക്കേക്കര, നൂറനാട്, പാലമേൽ, തഴക്കര, വള്ളിക്കുന്നം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് മാവേലിക്കര നിയമസഭാമണ്ഡലം.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുനലൂർ എൽഡിഎഫിനൊപ്പം; യുഡിഎഫ് സ്ഥാനാർത്ഥി നൗഷാദ് യൂനൂസിനെ വീഴ്ത്തി സി അജയപ്രസാദ്
വട്ടിയൂർക്കാവിനെ കൈപിടിയിൽ ഒതുക്കി മുരളീധരൻ; കട്ടയ്ക്ക് നിന്നിട്ടും അവസാനം തോൽവി നേടി വി കെ പ്രശാന്ത്