
കൊല്ലം: എസ്എൻഡിപി യോഗം മാവേലിക്കര യൂണിയന്‍റെ അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട് സുഭാഷ് വാസുവിന് അനുകൂലമായ കോടതി വിധി ഒരാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്തു. മാവേലിക്കര യൂണിയനിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണം റദ്ദാക്കിയ വിധിയാണ് കോടതി സ്റ്റേ ചെയ്തത്. വെള്ളാപ്പള്ളി നടേശന്‍റെയും അഡ്മിനിസ്ട്രേറ്റര്‍ സിനില്‍ മുണ്ടപ്പള്ളിയുടെയും അപേക്ഷ പരിഗണിച്ചാണ് കൊല്ലം സബ് കോടതിയുടെ ഉത്തരവ്.
അഡ്മിനിസ്ട്രേറ്റ് ഭരണം റദ്ദാക്കിയ കോടതി സുഭാഷ് വാസുവിനും മറ്റ് ഭാരവാഹികള്‍ക്കും തുടരാമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് സുഭാഷ് വാസു നൽകിയ ഹർജിയിന്മേലായിരുന്നു ഈ ഉത്തരവ്. കൊല്ലം സബ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് വെള്ളാപ്പളി നടേശന്‍റെ തീരുമാനം.
ഉത്തരവ് വന്നതിനുപിന്നാലെ യൂണിയൻ ഓഫീസിൽ പ്രവേശിക്കാനെത്തിയ സുഭാഷ് വാസുവിനെയും അനുയായികളെയും പൊലീസ് തടഞ്ഞത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന സുഭാഷ് വാസു പ്രസിഡന്റായ മാവേലിക്കര യൂണിയൻ കഴിഞ്ഞ ഡിസംബർ 28നാണ് പിരിച്ചുവിട്ടത്. തുടർന്ന് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയായിരുന്നു.
Also Read: വെള്ളാപ്പള്ളിക്ക് തിരിച്ചടി; മാവേലിക്കര യൂണിയൻ ഭരണ സമിതിയിൽ സുഭാഷ് വാസു തുടരും
Also Read: മാവേലിക്കര എസ്എൻഡിപി ഓഫീസിന് മുന്നിൽ ഉന്തും തള്ളും, പൊലീസിനെ മറികടന്ന് സുഭാഷ് വാസു അനുകൂലികൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam