
തിരുവനന്തപുരം: ശബരിമലയില്‍ തുലാമാസ പൂജക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിദിനം 250 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കും. നിലക്കലില്‍ ആന്‍റിജന്‍ പരിശോധനയും നടത്തും. മറ്റ് ആരാധനാലയങ്ങളില്‍ ഒരേ സമയം 20 പേരെ വീതം അനുവദിക്കാനും തീരുമാനമായി.
സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷപൂജ, പ്രത്യേക പൂജ ചടങ്ങുകള്‍ എന്നിവക്ക് അതാത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്‍റെ അടിസ്ഥാനത്തില്‍ 40 പേരെ അനുവദിക്കും. മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കും ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനക്കും കൊവിഡ് മാനദണ്ഡം പാലിച്ച് 40 പേരെ അനുവദിക്കാനും തീരുമാനമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam