Latest Videos

കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, ആലപ്പുഴയിൽ ഉഷ്ണതരം​ഗ സാധ്യത, യെല്ലോ അലർട്ട്; 12 ജില്ലകളിൽ താപനില ഉയരും

By Web TeamFirst Published May 9, 2024, 2:32 PM IST
Highlights

ആലപ്പുഴയിൽ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വയനാട് ഇടുക്കി ഒഴികെ മറ്റുജില്ലകളിലും താപനില ഉയരും. 

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഇനിയും ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിൽ ഉഷ്ണതരം​ഗ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിപ്പ് നൽകുന്നത്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ താപനില ഉയരും. ആലപ്പുഴയിൽ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വയനാട് ഇടുക്കി ഒഴികെ മറ്റുജില്ലകളിലും താപനില ഉയരും. 

തൊഴിലാളി സമരം: ഇന്ന് 74 വിമാനങ്ങള്‍ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്, യാത്രക്കാർ പ്രതിസന്ധിയിൽ

2024 മെയ് 09,10 തീയതികളിൽ  തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°സെലഷ്യസ് വരെയും, ആലപ്പുഴ  ജില്ലയിൽ ഉയർന്ന താപനില 38° വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയും (സാധാരണയെക്കാൾ 3 - 5°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മെയ് 09,10 തീയതികളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.  

75കാരിയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി; അതിരപ്പള്ളിയിൽ ഡ്രോണുപയോ​ഗിച്ച് തെരച്ചിൽ

 

click me!