Latest Videos

വരും മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലർട്ട്, തീരദേശത്തും ജാ​ഗ്രതാ നിർദേശം

By Web TeamFirst Published May 9, 2024, 2:26 PM IST
Highlights

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് ഒരു  മണിക്ക് പുറത്തിറക്കിയ കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു. മഴയ്ക്ക് പുറമെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഉയർന്ന തിരമാല മുന്നറിയിപ്പും പ്രഖ്യാപിച്ചു. ലക്ഷദ്വീപ്, വടക്കൻ തമിഴ്നാട് തീരങ്ങളിലും ജാ​ഗ്രത നിർദേശമുണ്ട്. 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇന്ന് രാത്രി 11.30 വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ തീരദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ബിപിസിഎൽ ഡ്രൈവറെ ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്; മര്‍ദിച്ചത് സിഐടിയു യൂണിയൻ പ്രവര്‍ത്തകര്‍

 

click me!