'ഡൈനിമേറ്റഡ്, ഡി സ്‌പേസ്, കോങ്ങ്‌സ്‌ബെര്‍ഗ്'; മേയിൽ കേരളത്തിൽ ആരംഭിച്ചത് മൂന്നു പ്രധാന കമ്പനികളെന്ന് മന്ത്രി

Published : May 31, 2024, 05:55 PM IST
'ഡൈനിമേറ്റഡ്, ഡി സ്‌പേസ്, കോങ്ങ്‌സ്‌ബെര്‍ഗ്'; മേയിൽ കേരളത്തിൽ ആരംഭിച്ചത് മൂന്നു പ്രധാന കമ്പനികളെന്ന് മന്ത്രി

Synopsis

33 രാജ്യങ്ങളില്‍ യൂണിറ്റുകളുള്ള കോങ്ങ്‌സ്‌ബെര്‍ഗ് മാരിടൈം മേഖലയിലെ ലോകോത്തര കമ്പനികളിലൊന്നാണെന്നും മന്ത്രി രാജീവ്.

തിരുവനന്തപുരം: മെയ് മാസത്തില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മൂന്ന് സുപ്രധാന കമ്പനികളാണെന്ന് മന്ത്രി പി രാജീവ്. ഇറ്റലി ആസ്ഥാനമായ ഡൈനിമേറ്റഡ്, ജര്‍മ്മനി ആസ്ഥാനമായ ഡി സ്‌പേസ്, നോര്‍വേ ആസ്ഥാനമായുള്ള കോങ്ങ്‌സ്‌ബെര്‍ഗ് എന്നീ കമ്പനികളാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. 

'വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഡിസൈന്‍ ആന്റ് ആനിമേഷന്‍, സ്‌പേഷ്യല്‍ ഡിസൈനിംഗ് തുടങ്ങിയ മേഖലകളില്‍ വിപുലമായ മാറ്റം സാധ്യമാക്കാന്‍ ടെക്നോളജിയും കലയും ഇന്നൊവേഷനും ഒത്തിണക്കുന്ന നൂതന സംരംഭമാണ് ഡൈനിമേറ്റഡ്. ഓട്ടോമേഷന്‍ ആന്റ് സ്‌പേസ് മേഖലയില്‍ ലോകത്തെ തന്നെ മുന്‍നിര കമ്പനിയായ ഡി-സ്‌പേസ് ടെക്‌നോളജീസ് തങ്ങളുടെ ഏഷ്യയിലെ തന്നെ ആദ്യ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് സെന്ററാണ് കേരളത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകോത്തര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ, ബി എം ഡബ്ല്യു, ഓഡി, വോള്‍വോ, ജാഗ്വാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഡി-സ്‌പേസിന്റെ ഉപഭോക്താക്കളാണ്.' 33 രാജ്യങ്ങളില്‍ യൂണിറ്റുകളുള്ള കോങ്ങ്‌സ്‌ബെര്‍ഗ് മാരിടൈം മേഖലയിലെ ലോകോത്തര കമ്പനികളിലൊന്നാണെന്നും മന്ത്രി രാജീവ് പറഞ്ഞു. 

പി രാജീവിന്റെ കുറിപ്പ്: മെയ് മാസത്തില്‍ മാത്രം കേരളത്തിലേക്ക് കടന്നുവന്ന 3 സുപ്രധാന കമ്പനികള്‍ നമ്മുടെ വ്യവസായ നയത്തിന്റെ വിജയം കൂടി തെളിയിക്കുന്നതാണ്. ഇറ്റലി ആസ്ഥാനമായുള്ള ഡൈനിമേറ്റഡ്, ജര്‍മ്മനി ആസ്ഥാനമായുള്ള ഡി സ്‌പേസ്, നോര്‍വേ ആസ്ഥാനമായുള്ള കോങ്ങ്‌സ്‌ബെര്‍ഗ് എന്നീ കമ്പനികള്‍ കേരളത്തില്‍ മെയ് മാസം പ്രവര്‍ത്തനം ആരംഭിച്ചു. 

ഹോളോഗ്രാഫിക് റിയാലിറ്റി, ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്ന വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഡിസൈന്‍ ആന്റ് ആനിമേഷന്‍, സ്‌പേഷ്യല്‍ ഡിസൈനിംഗ് തുടങ്ങിയ മേഖലകളില്‍ വിപുലമായ മാറ്റം സാധ്യമാക്കാന്‍ ടെക്നോളജിയും കലയും ഇന്നൊവേഷനും ഒത്തിണക്കുന്ന ഒരു നൂതന സംരംഭമാണ് ഡൈനിമേറ്റഡ്. ഓട്ടോമേഷന്‍ ആന്റ് സ്‌പേസ് മേഖലയില്‍ ലോകത്തെ തന്നെ മുന്‍നിര കമ്പനിയായ ഡി-സ്‌പേസ് ടെക്‌നോളജീസ് തങ്ങളുടെ ഏഷ്യയിലെ തന്നെ  ആദ്യ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് സെന്ററാണ് കേരളത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകോത്തര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ, ബി എം ഡബ്ല്യു, ഓഡി, വോള്‍വോ, ജാഗ്വാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഡി-സ്‌പേസിന്റെ ഉപഭോക്താക്കളാണ്. 

33 രാജ്യങ്ങളില്‍ യൂണിറ്റുകളുള്ള കോങ്ങ്‌സ്‌ബെര്‍ഗ് മാരിടൈം മേഖലയിലെ ലോകോത്തര കമ്പനികളിലൊന്നാണ്. 117 യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഇതിനോടകം തന്നെ 33,000 വെസലുകളുമായി കരാറുള്ള സ്ഥാപനമാണ്. ഇത്രയും പ്രധാനപ്പെട്ട കമ്പനി കൊച്ചിയെ ഒരു മാരിടൈം വ്യവസായ ലക്ഷ്യസ്ഥാനമായി കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നമ്മുടെ നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കപ്പല്‍ നിര്‍മ്മാണമേഖലയിലും അറ്റകുറ്റപ്പണികളുടെ രംഗത്തും ഉയര്‍ന്നുവരുന്ന നഗരമായ കൊച്ചിയില്‍ എത്രയും പെട്ടെന്നുതന്നെ വിപുലീകരണം നടത്തുമെന്നും ഉദ്ഘാടന ഘട്ടത്തില്‍ തന്നെ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

ബാംഗ്ലൂര്‍, ചെന്നൈ, പൂനെ തുടങ്ങി ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ചതിന് ശേഷം കേരളത്തെ ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുത്ത ഡി സ്‌പേസും കേരളം മാരിടൈം വ്യവസായ രംഗത്ത് ഉദിച്ചുവരുന്ന ഹബ്ബാണെന്ന് സമ്മതിച്ചുകൊണ്ട് പ്രവര്‍ത്തനമാരംഭിക്കുകയും അതേ വേളയില്‍ വിപുലീകരണം പ്രഖ്യാപിക്കുകയും ചെയ്ത കോങ്ങ്‌സ്‌ബെര്‍ഗും  ഹോളോഗ്രാഫിക് റിയാലിറ്റി, എ ആര്‍, വി ആര്‍, എക്‌സ് ആര്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റം സാധ്യമാക്കുന്ന ഡൈനിമേറ്റഡും ലോകത്തിന് നല്‍കുന്ന സന്ദേശം നാലാം വ്യവസായ വിപ്ലവലോകത്തെ ഏത് സംരംഭവും കേരളത്തില്‍ ആരംഭിക്കാമെന്നാണ്. മാനവ വിഭവശേഷിയിലും പരിസ്ഥിതി സൗഹൃദ വിഷയത്തിലുമുള്‍പ്പെടെ ഏത് മാനദണ്ഡമെടുത്തു പരിശോധിച്ചാലും കേരളം ഈ നവീനമായ സംരംഭങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണെന്നാണ്.

'സുരഭി മുൻപും നിരവധി തവണ സ്വർണം കടത്തി, നിര്‍ണായക വിവരങ്ങള്‍'; കൂടുതല്‍ അറസ്റ്റ് ഉടനെന്ന് ഡിആർഐ 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നു, മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ': കൊച്ചി മേയർക്കെതിരെ തോമസ് ഐസക്
6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; എല്ലാ ഒരുക്കങ്ങളും തയ്യാർ! തൈപ്പൊങ്കൽ ആഘോഷിക്കാനൊരുങ്ങി കേരളം