നിയമനക്കത്ത് വിവാദത്തിലെ പ്രതിഷേധത്തിനിടെ മേയർ ഓഫിസിലെത്തിയത് കനത്ത പൊലീസ് കാവലിൽ,കവചമൊരുക്കി സിപിഎമ്മും

Published : Nov 08, 2022, 12:44 PM ISTUpdated : Nov 08, 2022, 12:55 PM IST
നിയമനക്കത്ത് വിവാദത്തിലെ പ്രതിഷേധത്തിനിടെ മേയർ ഓഫിസിലെത്തിയത് കനത്ത പൊലീസ് കാവലിൽ,കവചമൊരുക്കി സിപിഎമ്മും

Synopsis

കോർപറേഷൻ ഓഫിസിനുള്ളിൽ കൊടി കെട്ടി ബിജെപി പ്രവർത്തകർ സമരം തുടരുകയാണ്. വനിത കൌൺസിലർമാരുൾപ്പെടെ ഓഫിസിനു മുന്നിൽ കിടന്നാണ് ഉപരോധം നടത്തുന്നത്.

 

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ ബിജെപി കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ മേയർ ആര്യാ രാജേന്ദ്രൻ കോർപറേഷൻ ഓഫിസിലെത്തി. പൊലീസ് സംരക്ഷണയിലെത്തിയ മേയർക്ക് സിപിഎം കൌണസിലർമാരും കവചമൊരുക്കി. സമരം ചെയ്യുന്ന വാതിൽ വിട്ട് മറ്റൊരു വഴിയിലൂടെയാണ് മേയറെ ഓഫിസിനുളളിൽ എത്തിച്ചത്. മേയർ എത്തിയപ്പോൾ ബിജെപി പ്രവർത്തകർ കൂകി വിളിക്കുന്നുണ്ടായിരുന്നു.

 

കോർപറേഷൻ ഓഫിസിനുള്ളിൽ കൊടി കെട്ടി ബിജെപി പ്രവർത്തകർ സമരം തുടരുകയാണ്. വനിത കൌൺസിലർമാരുൾപ്പെടെ ഓഫിസിനു മുന്നിൽ കിടന്നാണ് ഉപരോധം നടത്തുന്നത്. ബിജെപിയുടെ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.അതേസമയം കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ ഓഫിസിന് പുറത്ത് ധർണ തുടരുകയാണ്. 

കോർപറേഷൻ ഓഫിസിലെത്താൻ മുടവൻമുകളിലെ വീട്ടിൽ നിന്നിറങ്ങിയ മേയർ ആര്യാ രാജേന്ദ്രനെ കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാട്ടി. അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ മർദിക്കുകയും ചെയ്തു. പിന്നീട് രണ്ട് കെ എസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി